Question:

വാഷിങ് സോഡ എന്നറിയപ്പെടുന്ന പദാർത്ഥം ഏത്?

Aസോഡിയം കാർബണേറ്റ്

Bകാത്സ്യം കാർബണേറ്റ്

Cസോഡിയം ബൈ കാർബണേറ്റ്

Dകാത്സ്യം ബൈ കാർബണേറ്റ്

Answer:

A. സോഡിയം കാർബണേറ്റ്

Explanation:

സോഡിയം

  • സോഡിയം ഒരു ആൽക്കലി ലോഹമാണ് 

  • സോഡിയത്തിന്റെ അറ്റോമിക നമ്പർ - 11 

  • ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതുലവണം

  • സോഡിയം ലവണങ്ങൾ ജ്വാലക്ക് നൽകുന്ന നിറം - മഞ്ഞ 

സോഡിയത്തിന്റെ സംയുക്തങ്ങൾ

  • അലക്കുകാരം (വാഷിങ് സോഡ) - സോഡിയം കാർബണേറ്റ് 

  • അപ്പക്കാരം (ബേക്കിങ് സോഡ) - സോഡിയം ബൈ കാർബണേറ്റ് 

  • കാസ്റ്റിക് സോഡ - സോഡിയം ഹൈഡ്രോക്സൈഡ് 

  • കറിയുപ്പ് - സോഡിയം ക്ലോറൈഡ്


Related Questions:

"ഞാനതെന്റെ കയ്യിലെടുത്തു പിടിച്ചാൽ മതി. അതുരുകും'' -ഏതു മൂലകം കണ്ടുപിടിക്കുന്നതിനു മുൻപ് മെൻഡലേയ്ഫ് അതിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത് ?

ഫെർമിയോണിക് കണ്ടൻസേറ്റ് എന്നത് പദാർഥത്തിന്റെ എത്രാമത്തെ അവസ്ഥയാണ്.

മാഗ്നലിയം (Magnalium) എന്ന ലോഹ സങ്കരത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളാണ് :

'ഹരിതവാതകം' എന്നറിയപ്പെടുന്ന വാതകം ;

ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ്: