Question:

പോളോ കളിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണു മരിച്ച സുല്‍ത്താന്‍?

Aകുത്തുബ്ദീന്‍ ഐബക്

Bഹുമയൂണ്‍

Cബാല്‍ബന്‍

Dഔറംഗസീബ്‌

Answer:

A. കുത്തുബ്ദീന്‍ ഐബക്

Explanation:

കുത്ത്ബുദ്ദീൻ ഐബക്ക്

  • മുഹമ്മദ് ഗോറിയുടെ പ്രിയപ്പെട്ട അടിമയും,സൈന്യാധിപനും ആയിരുന്നു കുത്ത്ബുദ്ദീൻ ഐബക്ക്.
  • ഇന്ത്യൻ അധിനിവേശത്തിനുശേഷം ഗോറി മടങ്ങിയപ്പോൾ അധികാര പ്രദേശങ്ങളുടെ മുഴുവൻ ചുമതലയും ഐബക്കിന് നൽകി.
  • ചഹാമന, ഗഹദാവല, ചൗലൂക്യ, ചന്ദേല, തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി സ്ഥലങ്ങൾ കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്തുകൊണ്ട് ഐബക്ക് ഉത്തരേന്ത്യയിൽ ഗോറിയുടെ സാമ്രാജ്യം വിപുലീകരിച്ചു.
  • 1206-ൽ മുഹമ്മദ് ഗോറിയുടെ മരണത്തിനു ശേഷം കുത്ത്ബുദ്ദീൻ ഐബക് ദില്ലിയിലെ സുൽത്താനായി സ്വയം പ്രഖ്യാപിച്ചു.
  • ദില്ലി സുൽത്താനേറ്റിലെ ആദ്യ രാജവംശമായ മാംലൂക് രാജവംശം (അടിമ രാജവംശം)സ്ഥാപിക്കുകയും ചെയ്തു.
  • അടിമ രാജവംശം അറിയപ്പെടുന്ന മറ്റു പേരുകൾ : ഇൽബാരി,യാമിനി,ഗുലാം രാജവംശം.

  • 'ലക്ഷങ്ങൾ ദാനം ചെയ്യുന്നവൻ' എന്ന അർത്ഥത്തിൽ 'ലാഖ്ബക്ഷ്' എന്നറിയപ്പെടുന്ന ഭരണാധികാരിയാണ് 'കുത്ത്ബുദ്ദീൻ ഐബക്ക്'.
  • 'ഐബക്ക്' എന്ന വാകിൻ്റെയർഥം 'വിശ്വാസത്തിൻറെ കേന്ദ്രം'
  • ഐബക്കിൻ്റെ സ്വഭാവ സവിശേഷതകളെ കുറിച്ചും വിശദീകരിച്ചിരിക്കുന്ന ഗ്രന്ഥം : തബഖത്-ഇ നാസിരി.
  • ഐബക്കിൻ്റെ ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി : താജ് ഉൽ മാസിർ
  • താജ് ഉൽ മാസിർ എഴുതിയത് : ഹസ്സൻ നിസാമി.
  • 'ദിൻകാ ജോൻപര' അജ്മീരിൽ പണികഴിപ്പിച്ചത് കുത്തബ്ദീനാണ്.
  • 1210ൽ പോളോ അഥവാ ചൗഗാൻ  കളിക്കുമ്പോൾ കുതിരപ്പുറത്ത് നിന്ന് വീണ് 'കുത്ത്ബുദ്ദീൻ ഐബക്ക് അന്തരിച്ചു.

 


Related Questions:

അക്ബർ ചക്രവർത്തിയുടെ പിതാവ് ആര് ?

മൻമതി ഏതു മഹാരാജാവിന്റെ മാതാവായിരുന്നു?

സതി നിരോധിച്ച മുഗൾ ചക്രവർത്തി ആര് ?

ഖിൽജി രാജവംശ സ്ഥാപകൻ ആര് ?

പുരാനകിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി ?