Question:

ദ്രാവക രൂപത്തിലുള്ള ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ ഇവ ഉല്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ?

Aഅഡ്സൊപ്ഷൻ

Bഡിസ്റ്റിലേഷൻ

Cക്രയോജനിക്സ്

Dഇലക്ട്രോളിസിസ്

Answer:

C. ക്രയോജനിക്സ്

Explanation:

ക്രയോജനിക്സ്

  • താഴ്ന്ന താപനിലയെക്കുറിച്ചും അത് സൃഷ്ടിക്കുന്നതിനെ കുറിച്ചുമുള്ള പഠനമാണ് ക്രയോജനിക്സ്.
  • ദ്രാവക രൂപത്തിലുള്ള ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ ഇവ ഉല്പാദിപ്പിക്കുന്നതും LNG (Liquified Natural Gas) ഉല്പാദിപ്പിക്കുന്നതും ക്രയോജനിക്സ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടാണ്.
  • ദ്രാവക ഹൈഡ്രജൻ റോക്കറ്റുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു

Related Questions:

ചുവടെയുള്ളതിൽ ഏതിനാണ് ബാഷ്പീകരണ ലീനതാപം കൂടുതലുള്ളത് ?

വിശിഷ്ട തപധാരിത ഏറ്റവും കൂടുതലുള്ള മൂലകമേത് ?

'സൂപ്പർ കണ്ടക്റ്റിവിറ്റി' കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?

കരക്കാറ്റും കടൽക്കാറ്റും ഉണ്ടാകുമ്പോൾ താപം പ്രേഷണം ചെയ്യുന്ന രീതി ?

ഓക്സിജൻറെ ക്രിട്ടിക്കൽ താപനിലയെത്ര ?