Question:

ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കലകൾ :

Aയോജക കല

Bനാഡീ കല

Cആവരണ കല

Dപേശി കല

Answer:

A. യോജക കല

Explanation:

മനുഷ്യശരീരത്തിലെ വിവിധതരം കലകൾ:

  • യോജക കല :
    • ഇത് ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും ഒരുമിച്ചു ബന്ധിപ്പിക്കുകയും ശരീരത്തിന്റെ എല്ലാ ഘടകങ്ങളെയും നിലനിർത്താനും സംയോജിപ്പിക്കാനും സഹായിക്കുന്നു.
    • രക്തം, ലിംഫ്, തരുണാസ്ഥി, അസ്ഥി, ടെൻഡൺ, ലിഗമെന്റ് എന്നിവ യോജക കലകളാണ്.
  • നാഡീകല:
    • ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.
    • ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കിടയിൽ നാഡി ആവേഗങ്ങളുടെ രൂപത്തിൽ, വൈദ്യുതരാസ സിഗ്നലുകളുടെ പ്രവഹണം സാധ്യമാക്കുന്നു
    • മസ്തിഷ്കം, സുഷുമ്നാ നാഡി, ഞരമ്പുകൾ എന്നിവ ഉദാഹരണം.
  • പേശീകല
    • ഉദ്ദീപനത്തോട് പ്രതികരിക്കുന്ന പേശി കലകൾ ചലനം നൽകുന്നതിനായി ചുരുങ്ങുന്നു.
    • അസ്ഥി പേശി, ഹൃദയത്തിലെ ഹൃദയപേശികൾ, മിനുസമാർന്ന പേശികൾ എന്നിവ ഉദാഹരണമാണ്.
  • ആവരണകല
    • ശരീരകലകളുടെ സംരക്ഷണാവരണമായി നിലകൊള്ളുകയോ സ്രവങ്ങൾ ഉത്പാദിപ്പിക്കുന്നതിനനുയോജ്യമായി രൂപപ്പെടുകയോ ചെയ്തിട്ടുള്ള കലകളാണിവ.
    • ദഹനനാളത്തിന്റെയും ത്വക്കിന്റെയും  (എപിഡെർമിസ്) ആവരണം ഉദാഹരണമാണ്.

Related Questions:

കാഴ്ചശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന നേത്രഭാഗം ഏത് ?

താഴെ തന്നിരിക്കുന്നവയിൽ പ്രോകാരിയോട്ടുകൾ ഏതെല്ലാമാണ്?

ഹംഗർ (വിശപ്പ്) ഹോർമോൺ എന്നറിയപ്പെടുന്നത് ?

പ്രത്യുല്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത്?

ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര ?