Question:

അന്തർദേശീയ സാഹോദര്യത്തിന് ഊന്നൽ നൽകാൻ ലക്ഷ്യമിട്ട് രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവ്വകലാശാല?

Aവിശ്വ ഭാരതി

Bഅലഹബാദ്

Cജാമിയ മില്ലിയ ഇസ്ലാമിയ

Dകൊൽക്കത്ത

Answer:

A. വിശ്വ ഭാരതി

Explanation:

വിശ്വഭാരതി സർവ്വകലാശാല

  • പശ്ചിമ ബംഗാളിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാല.
  •  രവീന്ദ്രനാഥ ടാഗോറാണ് ഈ സർവകലാശാലയുടെ സ്ഥാപകൻ.
  • 1921 ഡിസംബർ 23ന് ഈ സർവകലാശാല പ്രവർത്തനം തുടങ്ങി.
  • 1951നാണ് പാർലമെൻറ് നിയമനിർമ്മാണത്തിലൂടെ വിശ്വഭാരതിക്ക് കേന്ദ്ര സർവകലാശാല പദവി നൽകിയത്.
  • സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിൽ പരിദർശകൻ (സന്ദർശകൻ), പ്രധാന (റെക്ടർ), ആചാര്യ (ചാൻസലർ), ഉപാചാര്യൻ (വൈസ് ചാൻസലർ) എന്നീ പദവികൾ ഉൾപ്പെടുന്നു.
  • സർവ്വകലാശാലയുടെ പരിദർശകൻ ഇന്ത്യയുടെ രാഷ്ട്രപതിയും പ്രധാനൻ പശ്ചിമ ബംഗാളിലെ ഗവർണറും ആചാര്യൻ (ചാൻസലർ)പ്രധാനമന്ത്രിയുമാണ്.




Related Questions:

വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത് ?

The founder of Viswabharathi University :

6 നും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന നയം പാര്‍ലമെന്‍റ് പാസ്സാക്കിയത് എന്ന്?

ഭിലായ് ഇരുമ്പുരുക്ക് വ്യവസായ ശാല ആരംഭിക്കാൻ ഇന്ത്യക്ക് സഹായം നൽകിയ രാജ്യം ഏത് ?

നൊബേൽ സമ്മാനത്തിനു ലഭിച്ച തുകയെല്ലാം ടാഗോർ ചെലവിട്ടത് ഏത് സ്ഥാപനത്തിനു വേണ്ടി?