Question:
സൂര്യപ്രകാശം ഏൽക്കുമ്പോൾ നശിക്കുന്ന പാലിലെ ജീവകം ഏത് ?
Aബയോട്ടിൻ
Bറൈബോഫ്ലാവിൻ
Cതയാമിൻ
Dപിരിഡോക്സിൻ
Answer:
B. റൈബോഫ്ലാവിൻ
Explanation:
- ജീവകം ബി - ധാന്യകങ്ങൾ ,പ്രോട്ടീൻ എന്നിവ ശരീരത്തിൽ പ്രയോജനപ്പെടുത്തുവാൻ സഹായിക്കുന്ന ജീവകം
- ചുവന്ന രക്താണുക്കളുടെ നിർമ്മാണം ,ത്വക്കിന്റെ ആരോഗ്യം എന്നിവക്ക് ആവശ്യമായ ജീവകം - ജീവകം ബി
- ജീവകം ബി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ - മുട്ട ,പാൽ ,ചേമ്പില ,ധാന്യങ്ങളുടെ തവിട്
- ജീവകം ബി 2 വിന്റെ ശാസ്ത്രീയ നാമം - റൈബോഫ്ളാവിൻ
- സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ നശിക്കുന്ന ജീവകം - ജീവകം ബി 2
- പാലിന് ഇളം മഞ്ഞ നിറം നൽകുന്ന ജീവകം - ജീവകം ബി 2
- വൈറ്റമിൻ ജി എന്നറിയപ്പെടുന്ന ജീവകം - ജീവകം ബി 2