Question:

തവിടിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം ഏത് ?

Aജീവകം K

Bജീവകം B9

Cജീവകം B1

Dജീവകം D

Answer:

C. ജീവകം B1

Explanation:

  • ജീവകം ബി - ധാന്യകങ്ങൾ ,പ്രോട്ടീൻ എന്നിവ ശരീരത്തിൽ പ്രയോജനപ്പെടുത്തുവാൻ സഹായിക്കുന്ന ജീവകം 
  • ചുവന്ന രക്താണുക്കളുടെ നിർമ്മാണം ,ത്വക്കിന്റെ ആരോഗ്യം എന്നിവക്ക് ആവശ്യമായ ജീവകം - ജീവകം ബി 
  • ജീവകം ബി 1 ന്റെ ശാസ്ത്രീയ നാമം - തയാമിൻ 
  • ജീവകം ബി 1 ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തു - അരിയുടെ തവിട് 
  • അമിത മദ്യപാനികൾക്ക് നൽകുന്ന ജീവകം - തയാമിൻ 
  • ജീവകം ബി 1 ന്റെ അപര്യാപ്തത രോഗം - ബെറിബെറി 

ജീവകങ്ങളും ശാസ്ത്രീയനാമവും 

  • ജീവകം ബി 1 - തയാമിൻ 
  • ജീവകം ബി 2 - റൈബോഫ്ളാവിൻ /വൈറ്റമിൻ ജി 
  • ജീവകം ബി 3 - നിയാസിൻ 
  • ജീവകം ബി 5 -പാന്തോതെണിക് ആസിഡ് 
  • ജീവകം ബി 6 - പിരിഡോക്സിൻ 
  • ജീവകം ബി 7 - ബയോട്ടിൻ /വൈറ്റമിൻ എച്ച് 
  • ജീവകം ബി 9 - ഫോളിക് ആസിഡ് 
  • ജീവകം ബി 12 - സയനോകൊബാലമിൻ 

Related Questions:

അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും, ഓസ്റ്റിയോപൊറോസിസ് എന്ന രോഗാവസ്ഥ തടയുന്നതിനും ഇനിപ്പറയുന്ന ജീവകങ്ങളിൽ ഏതാണ് നിർണായകമായത്?

അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ജീവകം/വിറ്റാമിന് ഏതു?അതിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം തിരിച്ചറിയുക?

വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ എത്രയായി തിരിച്ചിരിക്കുന്നു

ചൂടാക്കിയാൽ നഷ്ടമാവുന്ന ജീവകം ഏത്?

താഴെ തന്നിരിക്കുന്ന സൂചനകളെ വിശകലനം ചെയ്ത്  ശരിയുത്തരം തിരഞ്ഞെടുക്കുക.  

i. പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ജീവകമായതിന്നാൽ  ഇതിനെ
  ആൻറിസ്റ്ററിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്നു 

ii. കൊഴുപ്പ് അലിയിക്കാവുന്ന ഒരു ആന്റി ഓക്സിഡന്റാണ് 

iii. കരൾ, ധാന്യങ്ങൾ, മാംസം, മുട്ട, പാൽ എന്നിവ  പ്രധാന സ്രോതസ്സുകളാണ്. 

iv. ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം