Question:

ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട ഏതാണ്?

Aവടക്കേ കോട്ട

Bസെൻ്റ് ജോർജ് കോട്ട

Cമാനുവൽ കോട്ട

Dനെടും കോട്ട

Answer:

C. മാനുവൽ കോട്ട

Explanation:

ഇന്ത്യയിൽ യൂറോപ്യന്മാർ ആദ്യം നിർമ്മിച്ച കോട്ടയാണ്‌ കൊച്ചി കോട്ട.ഫോർട്ട്‌ മാനുവൽ ഡി കൊച്ചി എന്നാണ്‌ പോർച്ചുഗീസുകാർ ഇതിനെ വിളിച്ചിരുന്നത്. ഇത് പോർച്ചുഗീസുകാരുടെ ഒരു ശക്തികേന്ദ്രവും കൊച്ചി മഹാരാജാവും പോർച്ചുഗൽ രാജ്യവും തമ്മിലുള്ള തന്ത്രപരമായ സഖ്യത്തിന്റെ പ്രതീകവുമാണ്. പോർച്ചുഗൽ രാജാവായ മാനുവൽ ഒന്നാമന്റെ പേരിൽ അറിയപ്പെടുന്ന ഇത് ഏഷ്യയിലെ ആദ്യത്തെ പോർച്ചുഗീസ് കോട്ടയായിരുന്നു


Related Questions:

ഡാന്‍സ്‍ബര്‍ഗ് കോട്ട എവിടെ സ്ഥിതി ചെയ്യുന്നു ?

ശരിയായ പ്രസ്താവന ഏത് ?

1.1606ൽ കോഴിക്കോട് സന്ദർശിച്ച ഡച്ച് അഡ്മിറൽ വെർഹോഫ് 1604 ലെ വ്യവസ്ഥകൾ ആവർത്തിച്ചുകൊണ്ട് ഒരു പുതിയ ഉടമ്പടി സാമൂതിരിയുമായി ഉണ്ടാക്കി.

2.ഈ അവസരത്തിൽ സാമൂതിരി ഡച്ചുകാർക്ക് തൻറെ രാജ്യത്ത് വാണിജ്യം നടത്താനുള്ള സ്വാതന്ത്ര്യം ഉറപ്പ് കൊടുക്കുകയും ചരക്കുകൾ ശേഖരിച്ചു വയ്ക്കാൻ ഒരു വലിയ പണ്ടകശാല കോഴിക്കോട് അവർക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

3.ചെറിയ നാടുവാഴികളുമായി സഖ്യം ഉണ്ടാക്കുവാനാണ് ഡച്ചുകാർ കൂടുതൽ ശ്രദ്ധ നൽകിയത്.

 

കനോലി പ്ലോട്ട് ഏത് കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

കേരളത്തിലെ ജർമ്മൻ വ്യാപാരം പരിഗണിക്കുമ്പോൾ ഏത് പ്രസ്‌താവനയാണ് ശരി?

  • 1680 CE-ൽ ജർമ്മൻകാർക്ക് മാഹിയിൽ (മയ്യഴി) ഒരു വ്യാപാര വാസസ്ഥലം ഉണ്ടായിരുന്നു.

  • ജർമ്മൻകാർക്ക് കൊച്ചിയിൽ സെൻ്റ് ബർത്തലോമിയോയുടെ പേരിൽ ഒരു പള്ളിയുണ്ടായിരുന്നു.

ഡച്ചുകാരുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.1595 ൽ ഇന്ത്യയിൽ എത്തിയ വിദേശ ശക്തിയാണ് ഡച്ചുകാർ

2.1602 ലാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്.