Question:

പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടിയ ആദ്യ മലയാളചിത്രം ഏത് ?

Aനീലക്കുയില്‍

Bരാരിച്ചന്‍ എന്ന പൌരന്‍

Cഎലിപത്തായം

Dചെമ്മീന്‍

Answer:

D. ചെമ്മീന്‍

Explanation:

തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ചെമ്മീൻ. എസ്.എൽ. പുരം സദാനന്ദനാണ് തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മധു, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ഷീല, എസ്.പി. പിള്ള, അടൂർ ഭവാനി, ഫിലോമിന എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭ്രപാളിയിൽ അണിനിരന്നത്. 1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചു. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീൻ.


Related Questions:

പ്രശസ്ത കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയെ ക്കുറിച്ച് ' കലാമണ്ഡലം ഗോപി ' എന്ന പേരിൽ ഡോക്യുമെന്ററി നിർമിച്ച മലയാള സംവിധായകൻ ?

കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏത്?

Who got the first Urvassi Award from Malayalam?

ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്ത ആദ്യ ദക്ഷിണേന്ത്യൻ സിനിമ ?