App Logo

No.1 PSC Learning App

1M+ Downloads

രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് ഫാഗോസൈറ്റോസിസ്. ഫാഗോസൈറ്റ് ആയി പ്രവർത്തിക്കുന്ന ശ്വേത രക്താണുക്കൾ ഏതെല്ലാം ?

Aബേസോഫിലും ഈസിനോഫിലും

Bന്യൂട്രോഫിലും ബേസോഫിലും

Cലിംഫോസൈറ്റും മോണോസൈറ്റും

Dമോണോസൈറ്റും ന്യൂട്രോഫിലും

Answer:

D. മോണോസൈറ്റും ന്യൂട്രോഫിലും

Read Explanation:

  • രോഗപ്രതിരോധ സംവിധാനത്തിൽ രോഗകാരികളെയും കോശാവശിഷ്ടങ്ങളെയും നീക്കംചെയ്യുന്ന പ്രക്രിയ 

  • ഫാഗോസൈറ്റോസിസ് നടത്തുന്ന ഒരു കോശത്തെ  ഫാഗോസൈറ്റ് എന്നു വിളിക്കുന്നു 

  •  ന്യൂട്രോഫിൽ ,ബേസോഫിൽ ,ഈസിനോഫിൽ ,മോണോസൈറ്റ് ,ലിംഫോസൈറ്റ് ഇവയാണ് അഞ്ച് തരം     ശ്വേതരക്താണുക്കൾ 

  • ഏറ്റവും വലിയ ശ്വേതരക്താണു -മോണോസൈറ്റ് 

  • ഏറ്റവും ചെറുത് -ലിംഫോസൈറ്റ് 

  • AIDS വൈറസ് ബാധിക്കുന്ന ശ്വേതരക്താണു -ലിംഫോസൈറ്റ് 

  • ന്യൂട്രോഫിലുകൾ (Neutrophils) – വൈറസുകൾ, ബാക്ടീരിയ എന്നിവയുടെ ആക്രണത്തെ നേരിടുന്ന ആദ്യ സംരക്ഷണശ്രേണിയാണ്. രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു.

    മോനോസൈറ്റുകൾ (Monocytes) – രക്തത്തിൽ സഞ്ചരിക്കുന്ന ഈ കോശങ്ങൾ പിന്നീട് നാഡിയിലേക്ക് മാറി മാക്രോഫേജുകൾ ആകുന്നു.

    മാക്രോഫേജുകൾ (Macrophages) – മോനോസൈറ്റുകളിൽ നിന്ന് ഉദ്ഭവിക്കുന്ന മാക്രോഫേജുകൾ ടിഷ്യുകളിലുണ്ട്. രോഗാണുക്കളെയും മരിച്ച കോശങ്ങളെയും ഇവ വിഴുങ്ങി നശിപ്പിക്കുന്നു.

    ഡെൻഡ്രിടിക് കോശങ്ങൾ (Dendritic cells) – ടിഷ്യുകളിലും ത്വക്കിലും കണ്ടുവരുന്നു. ഇവ ആന്റിജൻ പിടികൂടി T-കോശങ്ങൾക്ക് അവതരിപ്പിക്കുന്നു, ഇമ്യൂൺ പ്രതികരണം ആരംഭിക്കാൻ സഹായിക്കുന്നു.

    ഇവയൊക്കെ ഫാഗോ സൈറ്റുകൾ ആയി പ്രവർത്തിക്കുന്ന പ്രധാന ശേഖരക്താണുക്കളാണ്.


Related Questions:

ഓക്സിജന്റെയും കാർബൺ ഡൈ ഓക്സൈഡിന്റെയും സംവഹനത്തിൽ പങ്കുവഹിക്കുന്ന വർണവസ്തു ഏത് ?

രക്തത്തിലെ പ്ലാസ്മയുടെ നിറം ?

താഴെ പറയുന്നവയിൽ ഹീമോഗ്ലോബിൻ ഏതിലാണ് കാണപ്പെടുന്നത്?

ഹീമോസൈറ്റോമീറ്റർ ഉപയോഗിച്ച് ________ മനസ്സിലാകുന്നു .

സാർവ്വത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ?