Question:
സുകുമാർ അഴീക്കോടിന്റെ ഏതു കൃതിക്കാണ് കേന്ദ്ര, കേരള, സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?
Aമഹാത്മാവിന്റെ മാർഗം
Bആശാന്റെ സീതാകാവ്യം
Cഗുരുവിന്റെ ദുഃഖം
Dതത്ത്വമസി
Answer:
D. തത്ത്വമസി
Explanation:
ഉപനിഷത്തുകളെ അടിസ്ഥാനമാക്കി സുകുമാർ അഴീക്കോട് രചിച്ച ഗ്രന്ഥമാണു തത്ത്വമസി.
വാഗ്‌ഭടാനന്ദഗുരുവിനെ തന്റെ ഗുരുവായും ഗുരുവിന്റെ ആത്മവിദ്യ എന്ന വേദാന്തോപന്യാസസമാഹാരത്തെ തന്റെ വേദോപനിഷദ്പഠനങ്ങൾക്കുള്ള ആദ്യ പാഠമായും കരുതുന്ന അഴിക്കോടിന്റെ പ്രശസ്ത രചനകളിലൊന്നാണിത്.
കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, വയലാർ പുരസ്കാരം, രാജാജി പുരസ്കാരം എന്നിങ്ങനെ 12 ബഹുമതികൾ ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്