App Logo

No.1 PSC Learning App

1M+ Downloads

മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ കുമാരനാശാൻ എഴുതിയ കൃതി ഏത് ?

Aദുരവസ്ഥ

Bപണിമുടക്കം

Cകണ്ണീർപാടം

Dപ്രരോദനം

Answer:

A. ദുരവസ്ഥ

Read Explanation:

ദുരവസ്ഥ

  • മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ്‌ ദുരവസ്ഥ.
  • നമ്പൂതിരിയുവതിയായ സാവിത്രി, ചാത്തൻ എന്ന പുലയയുവാവിന്റെ കുടിലിൽ എത്തിപ്പെടുന്നതും അവർക്കിടയിൽ പുതിയൊരു ബന്ധം നാമ്പിടുന്നതുമാണ്‌ കവിതയിലെ പ്രമേയം.
  • ജാതിവ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കുകയും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും മലബാർ കലാപത്തിന്റെ വർഗ്ഗീയ മുഖം അനാവരണം ചെയ്യുകയും ചെയ്യുന്ന കൃതിയാണ്‌ ഇത്.
  • ദുരവസ്ഥയെ കേരളത്തിലെ പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയായി ഇ.എം.എസ്. വിശേഷിപ്പിച്ചിട്ടുണ്ട്.

Related Questions:

പാർവതി നെന്മേനിമംഗലത്തെക്കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് :

1.ഇ­രി­ങ്ങാ­ല­ക്കു­ട­യ്‌­ക്ക­ടു­ത്ത്‌ ന­ട­വ­ര­മ്പിൽ ന­ല്ലൂ­രി­ല്ല­ത്ത്‌ വി­ഷ്‌­ണു ന­മ്പൂ­തി­രി­യു­ടേ­യും സ­ര­സ്വ­തി അ­ന്തർ­ജ­ന­ത്തി­ന്റേ­യും മ­ക­ളാ­യി പാർ­വ­തി ജ­നി­ച്ചു. 

2.14­-‍ാം വ­യ­സിൽ തൃ­ശൂ­രി­ന­ടു­ത്ത്‌ ചേ­റ്റു­പു­ഴ­യിൽ നെ­ന്മേ­നി­മം­ഗ­ലം ഇ­ല്ല­ത്തെ വാ­സു­ദേ­വൻ ന­മ്പൂ­തി­രി­യെ വേ­ളി ക­ഴി­ച്ച­തോ­ടെ അ­വർ പാർ­വ­തി നെ­ന്മേ­നി മം­ഗ­ല­മാ­യി. 

3.പാർ­വ­തി­യു­ടെ ഭർ­ത്താ­വ്‌ വാ­സു­ദേ­വൻ യോ­ഗ­­ക്ഷേ­മ­സ­ഭ­യി­ലെ സ­ജീ­വ പ്ര­വർ­ത്ത­ക­നു­മാ­യി­രു­ന്നു.

ചേരമന്‍ മഹാജനസഭ രൂപീകരിച്ചത് ആര് ?

ഏത് രാജ്യത്തിൽ നിന്നുമാണ് മമ്പുറം തങ്ങൾ കേരളത്തിലേക്ക് വന്നത് ?

അഭിനവ കേരളം എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?

മലയാളി മെമ്മോറിയലിന്റെ സൂത്രധാരൻ ആരായിരുന്നു ?