Question:
"വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട് ഏതാണ്?
Aക്വോ വാറന്റോ
Bഹേബിയസ് കോർപ്പസ്
Cമൻഡാമസ്
Dപ്രൊഹിബിഷൻ
Answer:
B. ഹേബിയസ് കോർപ്പസ്
Explanation:
ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ഹേബിയസ് കോർപ്പസ്. ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം 'ശരീരം ഹാജരാക്കുക' എന്നതാണ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്.