Question:

തിരുവിതാംകൂറിലെ അമ്പലങ്ങളിലുണ്ടായിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയതാര് ?

Aഗൗരി പാർവതി ഭായ്

Bശ്രീ ചിത്തിര തിരുനാൾ

Cസേതു ലക്ഷ്മി ഭായ്

Dഉത്രാടം തിരുനാൾ

Answer:

C. സേതു ലക്ഷ്മി ഭായ്

Explanation:

റാണി സേതു ലക്ഷ്മീഭായി

  • ഭരണകാലഘട്ടം - 1924-1931
  • ശ്രീചിത്തിര തിരുനാളിന് പ്രായം തികയാത്തതിനാൽ റീജൻ്റായി ഭരണം നടത്തിയ റാണി.
  • ഇരുപതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ച എക വനിതാ ഭരണാധികാരി.
  • 1925ൽ 'ദേവദാസി' അഥവാ 'കുടിക്കാരി' സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി.
  • 1925ൽ തന്നെ തിരുവിതാംകൂറിൽ ഗ്രാമപഞ്ചായത്തുകൾ രൂപീകരിച്ചത് റാണിയുടെ കാലത്താണ്.
  • 1926ൽ 'തിരുവിതാംകൂർ വർത്തമാനപത്രം നിയമം' പാസാക്കിയത് റാണിയാണ്.
  • ദേവസ്വം ഭരണം സർക്കാർ ഏറ്റെടുത്ത സമയത്ത് തിരുവിതാംകൂർ ഭരണാധികാരി
  • ദേവസ്വം വകുപ്പിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ 'മൃഗബലി' 
  • നിരോധിച്ച ഭരണാധികാരി.
  • 1925ൽ രണ്ടാം നായർ ആക്ട് പാസാക്കി 'മരുമക്കത്തായ' സമ്പ്രദായത്തിന് പകരം 'മക്കത്തായ' സമ്പ്രദായം കൊണ്ടുവന്നു.
  • ബഹുഭാര്യത്വം നിരോധിച്ചു
  • റാണിയുടെ കാലത്ത് തിരുവിതാംകൂർ ദിവാൻ ആയിരുന്നത് : എം.ഇ വാട്സ്
  • 1929ൽ കേരളത്തിലെ ആദ്യത്തെ വൈദ്യുതീകരിച്ച പട്ടണമായി തിരുവനന്തപുരം മാറുമ്പോൾ ഭരണാധികാരി

വൈക്കം സത്യാഗ്രഹവും റാണി സേതുലക്ഷ്മി ഭായിയും

  • വൈക്കം സത്യാഗ്രഹം(1924-25) ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും തിരുവിതാംകൂർ ഭരണാധികാരി.
  • വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന സവർണ്ണ ജാഥയുടെ മെമ്മോറാണ്ടം സമർപ്പിച്ചത് റാണിക്കാണ്.
  • 1925ൽ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരള സന്ദർശനം നടത്തിയപ്പോൾ റാണിയെ സന്ദർശിക്കുകയുണ്ടായി.
  • ശുചീന്ദ്രം സത്യാഗ്രഹം നടക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി.
  • തൃപ്പാപ്പൂർ സത്യാഗ്രഹം നടക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി.



Related Questions:

Who advised Sri Chithira Tirunal Balarama Varma to issue his famous Temple Entry Proclamation in 1936 ?

തിരുവനന്തപുരത്ത് ദുർഗുണപാഠശാല സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?

The author of Adi Bhasha ?

തിരുവിതാംകൂറിൽ പണ്ടാരപ്പാട്ട വിളംബരം നടന്നത് ഏത് ഭരണാധികാരിയുടെ കാലഘട്ടത്തിലാണ് ?

The temple entry Proclamation of Travancore was issued in the year: