Question:

തിരുവിതാംകൂറിൽ നിലവിലിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയതാര് ?

Aഗൗരി ലക്ഷ്മി ഭായ്

Bപാർവ്വതി ഭായ്

Cസേതു ലക്ഷ്മി ഭായ്

Dഉമ്മിണിത്തമ്പി

Answer:

C. സേതു ലക്ഷ്മി ഭായ്

Explanation:

  • തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്രദായം അഥവാ ദേവദാസി വ്യവസ്ഥ നിർത്തലാക്കിയ ഭരണാധികാരിയാണ് റാണി സേതു ലക്ഷ്മി ഭായ്.
  • പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി തിരുവിതാംകൂറിലെ അവസാന രാജപ്രതിനിധി (1924 മുതൽ 1931 വരെ)
  •  തിരുവിതാംകുറിൽ മൃഗബലി അവസാനിപ്പിച്ചു ദേവദാസി സമ്പ്രദായം പൂർണ്ണമായി നിരോധിച്ചു.
  •  വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനടവഴി ഒഴികെ മറ്റു മൂന്നു നടവഴികളും ദളിതർക്കും കൂടി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചു.

Related Questions:

1741 ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ വിദേശീയർ ആരാണ് ?

താഴെ തന്നിരിക്കുന്നവയിൽ കാർത്തികതിരുനാളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.തിരുവിതാംകൂറിൻ്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയ രാജാവ്‌ 

2.ആധുനികതിരുവിതാംകൂറിൻ്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ്‌ കാർത്തിക തിരുനാൾ.

3.ടിപ്പുവിൻ്റെ ആക്രമണത്തിൽപെട്ടവർക്ക് തിരുവിതാംകൂറിൽ അഭയം നൽകിയ മഹാരാജാവ്.

4.ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ മഹാരാജാവ്.

കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?

തിരുവതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ സ്ത്രീകൾക്ക് തിരഞ്ഞെടുക്കപ്പെടാനും നാമനിർദേശം ചെയ്യപ്പെടാനുമുള്ള അവകാശം നൽകിക്കൊണ്ട് ശ്രീമൂലം തിരുനാൾ രാമവർമ്മ രാജാവ് നിയമസഭ ചട്ടങ്ങൾ പുറപ്പെടുവിച്ചത് എന്നാണ് ?

മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.എട്ടുവീട്ടിൽ പിള്ളമാർ, പോറ്റിമാർ എന്നീ ഫ്യൂഡൽ പ്രഭുക്കന്മാർ മാർത്താണ്ഡവർമ്മയാൽ അമർച്ച ചെയ്യപ്പെട്ടു.

2. വേണാട് ഭരിച്ചിരുന്ന വീര രാമവർമ്മയക്ക് ശേഷം 1729ൽ മാർത്താണ്ഡവർമ്മ അധികാരം ഏറ്റെടുത്തു.

3. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌ മാർത്താണ്ഡവർമയാണ്