Question:

ചിരകാല അധിവാസം മുഖേന 1989 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?

Aമദർ തെരേസ

Bലാറി ബേക്കർ

Cകൈലാസ സത്യാർത്ഥി

Dആംഗസ്സ് ഡീറ്റൻ

Answer:

B. ലാറി ബേക്കർ

Explanation:

ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികൾ

  • 1955ലെ ഇന്ത്യൻ പൗരത്വ നിയമം ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികളെക്കുറിച്ച് പ്രതിപാദിക്കുന്നു

ഇതുപ്രകാരം ഒരു വ്യക്തിക്ക് 5 രീതിയിലാണ് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്: 

  1. ജന്മസിദ്ധമായ പൗരത്വം (By Birth)
  2. പിന്തുടർച്ച വഴിയുള്ള പൗരത്വം (By Descent)
  3. രജിസ്ട്രേഷൻ മുഖാന്തിരം (By Registration)
  4. ചിര കാലവാസം മുഖേന (By Naturalization)
  5. പ്രാദേശിക സംയോജനം മൂലം (By Incorporation of Territories)

ചിര കാലവാസം മുഖേന പൗരത്വം നേടാനാവുന്ന വിഭാഗങ്ങൾ :

  • അപേക്ഷകൻ ഇന്ത്യക്കാർക്ക് പൗരത്വം നിഷേധിക്കുന്ന ഏതെങ്കിലും രാജ്യത്തെ പൗരൻ അല്ലെങ്കിൽ.

  • അപേക്ഷകൻ മറ്റൊരു രാജ്യത്തെ പൗരൻ ആണെങ്കിലും, ഇന്ത്യയിലെ പൗരത്വത്തിനുള്ള അപേക്ഷ സ്വീകരിക്കപ്പെടുന്ന മുറക്ക് മുൻ പൗരത്വം ഉപേക്ഷിക്കുമെങ്കിൽ.

  • പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുൻപുള്ള 12 മാസക്കാലം ഇന്ത്യയിൽ താമസിക്കുകയോ, ഇന്ത്യൻ ഗവൺമെൻറ് സർവീസിൽ പ്രവർത്തിക്കുകയോ ചെയ്ത വ്യക്തി.

  • മുകളിൽ പറഞ്ഞ 12 മാസത്തിനു മുൻപുള്ള 14 വർഷക്കാലം ഇന്ത്യയിൽ താമസിക്കുകയോ ഗവൺമെൻറ് സർവീസിൽ പ്രവർത്തിക്കുകയോ ഭാഗികമായി ഒന്നിലും ഭാഗികമായി മറ്റൊന്നിലും ആകെ 11 വർഷം എങ്കിലും ഇന്ത്യയിൽ ചെലവഴിച്ചിട്ടുള്ള വ്യക്തിയാണെങ്കിൽ.

  • അപേക്ഷകൻ നല്ല സ്വഭാവമുള്ള വ്യക്തിയാണെങ്കിൽ

  • ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും ഒരു ഭാഷയിൽ മതിയായ അറിവുള്ള വ്യക്തി.

  • ചിരകാലവാസം മുഖേന പൗരത്വം സ്വീകരിക്കുമ്പോൾ ഇന്ത്യയിൽ താമസിക്കാനോ ഗവൺമെൻറ് സർവീസിൽ കേവലം അനുഷ്ഠിക്കാനും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ
     
  • ഇന്ത്യയ്ക്ക് അംഗത്വം ഉള്ള ഏതെങ്കിലും അന്താരാഷ്ട്ര സംഘടനയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ

  • ഇന്ത്യയിൽ ഏതെങ്കിലും സൊസൈറ്റിയിൽ / കമ്പനിയിൽ / സ്ഥാപനങ്ങളിൽ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ.

  • ചിരകാലവാസം മുഖേന പൗരത്വം നേടുന്ന ഓരോ പൗരനും ഇന്ത്യൻ ഭരണഘടനയോട് കൂറ് പുലർത്തുമെന്ന് പ്രതിജ്ഞ എടുത്തിരിക്കണം
  • ചിരകാലവാസം മുഖേന മദർ തെരേസ ഇന്ത്യൻ പൗരത്വം നേടിയ വർഷം - 1951
  • 1989ൽ 'വാസ്തുവിദ്യ ഗാന്ധി' എന്നറിയപ്പെടുന്ന ലാറി ബേക്കർ ഇന്ത്യൻ പൗരത്വം ചിരകാലവാസം മുഖേന നേടിയിരുന്നു.

 


Related Questions:

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വെയ്ക്കുന്നതിന് എതിരായി സുപ്രീം കോടതിയും ഹൈക്കോടതികളും പുറപ്പെടുവിയ്ക്കുന്ന ഉത്തരവ് :

In India Right to Property is a

ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് വിദ്യാഭ്യാസ അവകാശം ഉൾപ്പെടുത്തിയിരിക്കുന്നത് ?

കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?