Question:

താഴെ നൽകിയവരിൽ 2022-ൽ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങൾ ആരെല്ലാമാണ് ?

  1. എ.എ റഹീം

  2. ജെബി മേത്തർ

  3. അഡ്വ. പി സന്തോഷ് കുമാർ

  4. ഷാനിമോൾ ഉസ്‌മാൻ

Aഒന്നും രണ്ടും മൂന്നും

Bരണ്ട് മാത്രം

Cഒന്നും നാലും

Dമൂന്നും നാലും

Answer:

A. ഒന്നും രണ്ടും മൂന്നും

Explanation:

• അഡ്വ. പി സന്തോഷ് കുമാർ - സിപിഐ • ജെബി മേത്തർ - കോൺഗ്രസ് • എ.എ റഹീം - സിപിഎം രാജ്യസഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതി: -------------- • ജനങ്ങൾക്ക് നേരിട്ട് ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. • ആനുപാതിക പ്രാതിനിധ്യ വോട്ടിങ് രീതിയനുസരിച്ച് അതത് സംസ്ഥാനത്തെ നിയമസഭാംഗങ്ങൾക്കാണ് (MLA) വോട്ടവകാശമുള്ളത്. • കേരളത്തിന്റെ രാജ്യസഭാ പ്രാതിനിധ്യം - 9 • മൽസരിക്കാനുളള ചുരുങ്ങിയ പ്രായം 30 ആണ്. കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങൾ -------------- 1️⃣ ബിനോയ് വിശ്വം 2️⃣ ഡോ. വി. ശിവദാസൻ 3️⃣ എളമരം കരീം 4️⃣ ജോസ് കെ. മാണി 5️⃣ ജോൺ ബ്രിട്ടാസ് 6️⃣ പി. സന്തോഷ് കുമാർ 7️⃣ എ.എ.റഹീം 8️⃣ പി.വി. അബ്ദുൽ വഹാബ് 9️⃣ ജെബി മേത്തർ • കേരളത്തിൽ നിന്നുള്ള ആകെ പാർലമെന്റ് അംഗങ്ങൾ - 29. (20 ലോക്സഭാ അംഗങ്ങൾ, 9 രാജ്യസഭാ അംഗങ്ങൾ)


Related Questions:

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കുന്നതിനായി സംസ്ഥാന അഗ്നിരക്ഷാ സേന നടത്തിയ ദൗത്യം ഏതാണ് ?

കേരളത്തിലെ ആദ്യ പി എം വാണി പബ്ലിക് ഡേറ്റ ഓഫീസ് ആരംഭിച്ചത് എവിടെയാണ് ?

സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ ഓഹരി പങ്കാളിത്തം നേടുന്ന സൗദി പൗരനല്ലാത്ത ഏക വ്യക്തി ആരാണ് ?

2024 ലെ കേരള സയൻസ് കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?

കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടന നിലവിൽ വന്നത് എന്നാണ് ?