Question:

താഴെ പറയുന്നവരിൽ ആരെയാണ് 'ഇംപീച്ച്മെന്റ്' എന്ന പ്രക്രിയയിലൂടെ അധികാര സ്ഥാനത്തു നിന്നും പുറത്താക്കാൻ കഴിയുക ?

Aമുഖ്യമന്ത്രി

Bപ്രധാനമന്ത്രി

Cഗവർണ്ണർ

Dരാഷ്ട്രപതി

Answer:

D. രാഷ്ട്രപതി

Explanation:

രാഷ്ട്രപതിയുടെ ഇംപീച്ച്മെന്റ്

  • രാഷ്ട്രപതിയെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമം - ഇംപീച്ച്മെന്റ്
  • രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യുന്നതിനുളള ഏക കാരണം - ഭരണഘടനാ ലംഘനം 
  • രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഭരണഘടനാ വകുപ്പ് - അനുഛേദം 61
  • 14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയതിനുശേഷം രാജ്യസഭയിലോ ലോക്സഭയിലോ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാവുന്നതാണ്
  • ഇന്ത്യയിൽ ഇതുവരെ ഒരു രാഷ്ട്രപതിയെയും ഇംപീച്ച്മെന്റിന് വിധേയനാക്കിയിട്ടില്ല. 
  • രാഷ്ട്രപതി സ്ഥാനം ഒഴിവു വന്നാൽ എത്ര കാലത്തിനുള്ളിൽ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കണം - 6 മാസത്തിനുള്ളിൽ
  • രാഷ്ട്രപതിയുടെ അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നിർവ്വഹിക്കുന്നത് - ഉപരാഷ്ട്രപതി
  • രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിക്കുന്നത് - സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 
  • രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിക്കുന്നത് - സുപ്രീംകോടതിയിലെ സീനിയർ ജഡ്ജി 
  • രാഷ്ട്രപതിയുടെ ചുമതല വഹിച്ച ഏക സുപ്രീം കോടതി ചീഫ് ജസ്റ്റിസ് - ജസ്റ്റിസ് എം. ഹിദായത്തുള്ള

Related Questions:

രാഷ്ട്രപതിയെ പുറത്താക്കലും ആയി ബന്ധപ്പെട്ട ഭരണഘടന ആർട്ടിക്കിൾ?

വിസിൽ ബ്ലോവേഴ്സ് നിയമം രാഷ്ട്രപതി അംഗീകരിച്ചത് ഏതുവർഷമാണ് ?

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ?

ലോകസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നവരുടെ എണ്ണം :

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്ന ഡോ:എസ്. രാധാകൃഷ്ണന്റെ ജന്മസ്ഥലം എവിടെയാണ് ?