Question:

താഴെ പറയുന്നതിൽ ബോംബെ പ്ലാനിന്‌ പിന്നിൽ പ്രവർത്തിച്ചിട്ടില്ലാത്ത വ്യവസായി ആരാണ് ?

Aപുരുഷോത്തംദാസ് താക്കൂർദാസ്

Bഡി ഷിറോഫ്

Cകസ്തുഭായ് ലാൽഭായ്

Dസരയു ദഫ്‌ത്തരി

Answer:

D. സരയു ദഫ്‌ത്തരി

Explanation:

ബോംബെ പദ്ധതി

  • ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ മുമ്പ് ഭാവി സമ്പദ്‌വ്യവസ്ഥ എങ്ങനെയായിരിക്കണമെന്ന അഭിപ്രായം ആസൂത്രണം ചെയ്ണ് പുറത്തിറക്കിയ രേഖയാണ്‌ ബോംബെ പദ്ധതി.

  • 1944/1945 ൽ ഇന്ത്യയിലെ പ്രമുഖരായ എട്ട് വ്യവസായികൾ ചേർന്നാണ് ഇതിന് രൂപം നൽകിയത്.

  • A Brief Memorandum Outlining a Plan of Economic Development for India, എന്നതായിരുന്നു ബോംബെ പദ്ധതിയുടെ ഔദ്യോഗിക നാമം.

  • ജെ.ആർ.ഡി. ടാറ്റ, ഘനശ്യാമ ദാസ് ബിർള, അർദേശിർ ദലാൽ, ശ്രീറാം, കസ്തൂർബായ് ലാൽഭായ്, അർദേശിർ ദരാബ്ഷാ ശ്രൂഫ്,പുരുഷോത്തംദാസ് ഠാക്കൂർദാസ്, ജോൺ മത്തായ് എന്നിവരായിരുന്നു ഇതിൽ പങ്കെടുത്ത വ്യവസായികൾ.

  • പതിനഞ്ച് വർഷത്തിനകം കാർഷിക-വ്യാവസായിക മേഖലകളിൽ നിലവിലുള്ള വളർച്ചയുടെ ഇരട്ടി കൈവരിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം.

  • പിൽക്കാലത്ത് പഞ്ചവത്സര പദ്ധതി ആസൂത്രണം ചെയ്യുന്നതിലും ബോബെ പ്ലാൻ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.

Related Questions:

2023 ജനുവരിയിൽ പ്രസിദ്ധികരിച്ച ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡുകളുടെ പട്ടികയിൽ ആദ്യ 100 ഉൾപ്പെട്ട ഒരേ ഒരു ഇന്ത്യൻ കമ്പനി ഏതാണ് ?

The Second Industrial Policy was declared in?

വ്യവസായ മേഖലയിൽ “ മഹാരത്ന” പദവി ലഭിച്ചിട്ടില്ലാത്ത കമ്പനി ഏത്?

ഇന്ത്യൻ രൂപയിൽ അസംസ്‌കൃത എണ്ണയുടെ വ്യാപാരം നടത്തിയത് ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് ?

Bhilai Steel Plant was established with the collaboration of ?