Question:

താഴെ പറയുന്നവയിൽ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനക്ക് നേതൃത്വം നൽകിയവരിൽ പെടാത്തതാര് ?

Aഭഗത് സിംഗ്

Bഉദ്ധം സിംഗ്

Cചന്ദ്രശേഖർ ആസാദ്

Dസുഖ്‌ദേവ്

Answer:

B. ഉദ്ധം സിംഗ്

Explanation:

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ  (HSRA)

  • പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലെ വിപ്ലവകാരികൾ 1928-ൽ ഡൽഹിയിൽ വച്ച് രൂപം നൽകിയ സംഘടന
  • ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷനെ(HRA) പുനഃസംഘടിപ്പിച്ച് നിലവിൽ വന്ന സംഘടന
  • രാം പ്രസാദ് ബിസ്മിൽ ആയിരുന്നു HRA യുടെ മുഖ്യ സ്ഥാപകൻ
  • ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരായിരുന്നു HSRAയുടെ മുഖ്യ നേതാക്കൾ.
  • യുവജനങ്ങളെ സമര സജ്ജരാക്കുക എന്നതായിരുന്നു സംഘടനയുടെ മുഖ്യ ലക്ഷ്യം
  • HSRA സായുധ വിപ്ലവത്തിനായി ആരംഭിച്ച സേനാവിഭാഗം ആയിരുന്നു ' റിപ്പബ്ലിക്കൻ ആർമി' 
  • 1925ലെ കക്കോരി ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ സംഘടനയാണ് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ

ഉദ്ധം സിംഗ്:

  • 1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ മൈക്കിൾ ഓ’ഡ്വിയറിനെ മാർച്ച് 1940-നു വധിച്ച വിപ്ലവകാരിയാണ് ഉദ്ധം സിംഗ്.

Related Questions:

ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര് ?

രണ്ടാം വട്ടമേശസമ്മേളനം നടന്ന വർഷം ?

ഗാന്ധിജിയുടെ സമരരീതികളോടുള്ള എതിർപ്പ് കാരണം സി.ആർ ദാസും മോത്തിലാൽ നെഹ്റുവും ചേർന്ന് സ്വരാജ് പാർട്ടി രൂപീകരിച്ച വർഷം ?

"പൊതുവികാരം അതിൻറെ പാരമ്യതയിൽ എത്തി നിൽക്കുമ്പോൾ പിന്മാറ്റത്തിൻറെ കാഹളം പുറപ്പെടുവിക്കുന്നത് ഒരു ദേശീയ ദുരന്തത്തിൽ കുറഞ്ഞു മറ്റൊന്നുമല്ല'' ഇതാരുടെ വാക്കുകളാണ്?

തേഭാഗസമരം നടന്ന സംസ്ഥാനമേത് ?