Question:

താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമ്മാണ സമിതിയിൽ അംഗമല്ലാതിരുന്നത് ?

Aഡോ.കെ.എം.മുൻഷി

Bഡോ.ബി.ആർ.അംബേദ്ക്കർ

Cഎൻ.ഗോപാലസ്വാമി അയ്യങ്കാർ

Dപട്ടാഭി സീതാരാമയ്യ

Answer:

D. പട്ടാഭി സീതാരാമയ്യ

Explanation:

പട്ടാഭി സീതാരാമയ്യ

  • സ്വാതന്ത്ര്യ സമര സേനാനിയും മധ്യപ്രദേശ് സംസ്ഥാനത്തെ ആദ്യ ഗവർണറും.
  • ഒരു ഡോക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുവാനായി തന്റെ ഉദ്യോഗം ഉപേക്ഷിച്ചു. 
  • 1923 നവംബർ 28 ന് മച്ചിലിപട്ടണത്ത് ആന്ധ്ര ബാങ്ക് സ്ഥാപിച്ചു.
  • 1935-ൽ പ്രസിദ്ധീകരിച്ച'ഹിസ്റ്ററി ഓഫ് ദി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്' എന്ന പുസ്തകത്തിന്റെ  രചയിതാവ് 
  • 1937 ൽ ആന്ധ്ര പ്രവിശ്യാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി.
  • 1939-ലെ ത്രിപുരി സെഷനിൽ നേതാജി സുബാഷ് ചന്ദ്രബോസിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിച്ചു.
  • എന്നാൽ നേതാജി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
  • 1942-ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചപ്പോൾ പട്ടാഭി സീതാരാമയ്യ  കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ അംഗമായി.
  • തുടർന്ന് അദേഹത്തെ അറസ്റ്റ് ചെയ്യുകയും മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ മൂന്ന് വർഷത്തോളം തടവിലാക്കുകയും ചെയ്തു.
  • 1948-ൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പിന്തുണയോടെ വിജയിച്ചു. 
  • ഭരണഘടന നിയമനിർമ്മാണസഭയിലെ ' ഹൗസ് കമ്മിറ്റി ' യുടെ ചെയർമാനായി സേവനമനുഷ്ഠിച്ചു.
  • 1952-ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1952 മുതൽ 1957 വരെ മധ്യപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചു.

 


Related Questions:

ക്യാബിനറ്റ് മിഷന്റെ നിർദേശ പ്രകാരം 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാനിർമ്മാണ സഭയുടെ അധ്യക്ഷൻ ?

ഇന്ത്യൻ ഭരണഘടനയിലെ പൗരത്വം എന്ന ആശയത്തിന് കടപ്പാട് ഏത് ഭരണഘടനയോടാണ്?

ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽ വന്നതെന്നാണ് ?

രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ്, രാജ്യസഭയിലേയ്ക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുവാനുള്ള പ്രസിഡന്റിന്റെ അധികാരം എന്നിവയ്ക്ക് നാം കടമപ്പെട്ടിരിക്കുന്ന ഭരണഘടന :

ഇന്ത്യൻ ഭരണഘടനയിൽ എത്ര ഷെഡ്യൂളുകളാണ് ഉള്ളത് ?