Question:
തന്നിരിക്കുന്നവരിൽ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ പെടാത്തതാര് ?
Aപ്രധാനമന്ത്രി
Bലോക്‌സഭാ സ്‌പീക്കർ
Cരാഷ്‌ട്രപതി
Dആഭ്യന്തര മന്ത്രി
Answer:
C. രാഷ്‌ട്രപതി
Explanation:
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്.
- ചെയർമാൻ ഉൾപ്പെടെ 6 അംഗങ്ങൾ ആണ് മനുഷ്യാവകാശ കമ്മീഷനിൽ ഉള്ളത്.
- ഇതിൽ ഒരു അംഗം സ്ത്രീ ആയിരിക്കണം.
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണ്.
- ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ ചെയർമാനെയും മറ്റ് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഒരു കമ്മിറ്റി ഉണ്ട്.
- മനുഷ്യാവകാശ കമീഷൻ അംഗങ്ങളായി ആരെ നിയമിക്കണമെന്ന് രാഷ്ട്രപതിക്ക് നിർദ്ദേശം നൽകുന്നത് ഈ കമ്മിറ്റിയാണ്.
ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ അംഗങ്ങൾ:
- പ്രധാനമന്ത്രി
- കേന്ദ്ര ആഭ്യന്തരമന്ത്രി
- ലോക്സഭാ സ്പീക്കർ
- ലോക്സഭാ പ്രതിപക്ഷനേതാവ്
- രാജ്യസഭാ പ്രതിപക്ഷ നേതാവ്
- രാജ്യസഭാ ഉപാധ്യക്ഷൻ
സുപ്രീംകോടതിയിലെ ജഡ്ജിയെയോ, ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയോ ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്നോട് കൂടി ആലോചിക്കാതെ കമ്മീഷനിൽ നിയമിക്കുവാൻ പാടുള്ളതല്ല