ഇന്ത്യൻ ഭരണഘടനയുടെ52 -ാം അനുച്ഛേദപ്രകാരം ഇന്ത്യക്ക് ഒരുരാഷ്ട്രപതിഉണ്ടാകേണ്ടതുണ്ട്.
പാർലമെന്റിലെയും സംസ്ഥാനനിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തെരഞ്ഞടുക്കപ്പെടുന്ന ഒരു വിഭാഗം വോട്ടർമാർ അടങ്ങുന്ന ഒരു വിഭാഗം വോട്ടർമാരാണ് രാഷ്ട്രപതിയതെരഞ്ഞെടുക്കുന്നത്.
ഇന്ത്യയുടെ സർവ്വ സൈന്യാധിപനായ രാഷ്ട്രപതിയാണ് സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത്.
പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കുന്നതിനുള്ള അധികാരവും പാർലമെന്റ് സമ്മേളിക്കാത്ത സമയത്ത് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും രാഷ്ട്രപതിയുടെ ചുമതലയാണ്.
നിർണ്ണായക ഘട്ടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും രാജ്യസഭയിലേയ്ക്ക് 12 അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതിനും രാഷ്ട്രപതിക്ക് അധികാരമുണ്ട്.
രാഷ്ട്രപതിയെ നീക്കം ചെയുന്ന നടപടിയാണ് ഇംപീച്ച്മെന്റ്.