App Logo

No.1 PSC Learning App

1M+ Downloads

കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ ചെയര്‍ പേഴ്സനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്?

Aപ്രധാനമന്ത്രി

Bരാഷ്ട്രപതി

Cഗവര്‍ണര്‍

Dസുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Answer:

B. രാഷ്ട്രപതി

Read Explanation:

കേന്ദ്ര വിജിലൻസ് കമ്മീഷൻ 1964 ൽ രൂപീകരിക്കപ്പെട്ടു.ഇതു ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും കാര്യക്ഷമമായും അഴിമതിമുക്തമായും ഇവപ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയുമാണ് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മുഖ്യ ജോലി. മുഖ്യ വിജിലൻസ് കമ്മീഷണറും ,വിജിലൻസ് കമ്മീഷണർമാരും അടങ്ങുന്നാതാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ. പ്രധാനമന്ത്രി ,കേന്ദ്ര ആഭ്യന്തര മന്ത്രി ,ലോക്സഭയിലെ പ്രതിപക്ഷനേതാവ് എന്നിവരുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് മുഖ്യ വിജിലൻസ് കമ്മീഷണറെ നിയമിക്കുന്നത്.


Related Questions:

രഷ്ട്രപതിയുടെ വിവേചനാധികാരങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

1) തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വരുന്ന സന്ദർഭങ്ങളിൽ രാഷ്ട്രപതിക്കു തൻ്റെ വിവേചനാധികാരം ഉപയോഗിക്കാം.

2) പാർലമെൻ്റ്  പാസാക്കുന്ന ഏതു ബില്ലും തടഞ്ഞുവയ്ക്കാനോ അനുമതി നിഷേധിക്കാനോ തിരിച്ചയക്കാനോ രാഷ്ട്രപതിക്ക് അധികാരമുണ്ട്. 

3) മന്ത്രിസഭ നൽകിയ ഉപദേശം പുനഃപരിശോധന നടത്താനായി തിരിച്ചയയ്ക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്. മന്ത്രിസഭയുടെ ഉപദേശത്തിൽ ചില വൈകല്യങ്ങളോ നിയമപരമായ ബലക്കുറവോ ഉണ്ടെന്നു തോന്നുമ്പോഴോ അല്ലെങ്കിൽ അവ രാജ്യതാൽപര്യങ്ങൾക്കു നിരക്കുന്നതല്ലെന്നു ബോധ്യമായാലോ പ്രസ്തുത ഉപദേശം പുനപരിശോധിക്കാൻ രാഷ്ട്രപതിക്ക് ആവശ്യപ്പെടാം

4) ഒരിക്കൽ തിരിച്ചയയ്ക്കുന്ന തീരുമാനം ഉപദേശം പുനഃപരിശോധനയ്ക്ക് ശേഷം വീണ്ടും സമർപ്പിക്കപ്പെടുകയാണെങ്കിൽ അതിന് അഗീകാരം നൽകാൻ രാഷ്ടപതി ബാധ്യസ്ഥനാണ്.

ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി ആര്?

സംസ്ഥാന ഗവർണറെ നിയമിക്കുന്നത് ആര് ?

ലോക്പാല്‍ ബില്‍ രാഷ്ട്രപതി ഒപ്പ് വെച്ചത്?

The Attorney – General of India is appointed by :