Question:
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റ് രണ്ട് കമ്മിഷണർമാരെയും നിയമിക്കുന്നത് ആര് ?
Aപ്രധാനമന്ത്രി
Bഗവർണർ
Cരാഷ്‌ട്രപതി
Dഉപരാഷ്ട്രപതി
Answer:
C. രാഷ്‌ട്രപതി
Explanation:
ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടന
- തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും,കാലാകാലങ്ങളിൽ രാഷ്ട്രപതി നിശ്ചയിക്കുന്ന അംഗസംഖ്യക്ക് അനുസൃതമായി മറ്റ് ഇലക്ഷൻ കമ്മീഷണർമാരും ഉണ്ടായിരിക്കും.
- ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുവാൻ 'റീജിയണൽ കമ്മീഷണർമാരെ' (Regional Commissioners) കമ്മീഷനുമായി കൂടി ആലോചിച്ച ശേഷം രാഷ്ട്രപതിക്ക് നിയമിക്കാവുന്നതാണ്.
- തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ യോഗ്യത ഭരണഘടനയിൽ നിർദ്ദേശിച്ചിട്ടില്ല.
- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (Chief election commissioner) ആയിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധ്യക്ഷൻ.
- അധ്യക്ഷ സ്ഥാനം വഹിക്കുന്നുവെങ്കിലും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെക്കാൾ എന്തെങ്കിലും പ്രത്യേക അധികാരങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകപ്പെട്ടിട്ടില്ല.
- അതായത്, ഒരു കൂട്ടായ സമിതി എന്ന നിലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും കമ്മീഷൻ അംഗങ്ങൾക്കും തുല്യ അധികാരം ഉണ്ടായിരിക്കും.
- ഏതെങ്കിലും കാര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റു തെരഞ്ഞെടുപ്പ് കമ്മീഷണർമാരും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായാൽ കമ്മീഷനിലെ ഭൂരിപക്ഷാഭിപ്രായം അനുസരിച്ചാണ് തീരുമാനങ്ങൾ നടപ്പിലാക്കുന്നത്.
- എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ശുപാർശ ഇല്ലാതെ മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷണർ റീജണൽ കമ്മീഷണർ നീക്കം ചെയ്യാൻ സാധിക്കില്ല
- ഇലക്ഷൻ കമ്മീഷണർമാരുടെയും, റീജിനൽ കമ്മീഷണർമാരുടെയും സേവനത്തിന്റെയും കാലാവധിയുടെയും വ്യവസ്ഥകൾ രാഷ്ട്രപതി തന്നെ നിശ്ചയിക്കുന്നതാണ്.
- ചീഫ് ഇലക്ഷൻ കമ്മീഷണർക്കും മറ്റു ഇലക്ഷൻ കമ്മീഷണർമാർക്കും തുല്യ ശമ്പളവും അലവൻസും ആയിരിക്കും.
- നിലവിൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കും മറ്റ് ഇലക്ഷൻ കമ്മീഷണർമാർക്കും ലഭിക്കുന്ന വേതനം : 2,50,000 ₹.
- ന്യൂഡൽഹിയിലെ നിർവാചൻ സദനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം
കാലാവധി
- തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി ഭരണഘടനയിൽ വ്യക്തമാക്കിയിട്ടില്ല.
- എന്നാൽ സാധാരണയായി അനുവർത്തിക്കുന്നത് അനുസരിച്ച് ഇലക്ഷൻ കമ്മീഷണർമാരുടെ കാലാവധി 6 വർഷം അല്ലെങ്കിൽ 65 വയസ്സാണ് (ഏതാണോ ആദ്യം അതിനെ പരിഗണിക്കുന്നു).
- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തു നിന്നും നീക്കം ചെയ്യുന്നത് രാഷ്ട്രപതിയാണ്.
- ഒരു സുപ്രീംകോടതി ജഡ്ജിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്ന അതേ നടപടിക്രമങ്ങൾ('ഇംപീച്ച്മെന്റ്) തന്നെയാണ് ഇതിനും സ്വീകരിക്കുന്നത്.
- വിരമിക്കുന്ന ഇലക്ഷൻ കമ്മീഷണർമാരെ സർക്കാരിന്റെ തുടർന്നുള്ള നിയമനങ്ങളിൽ നിന്ന് ഭരണഘടന വിലക്കിയിട്ടില്ല.