Question:
കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത് ?
Aപ്രധാനമന്ത്രി
Bപാർലമെന്റ്
Cസുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Dപ്രസിഡന്റ്
Answer:
D. പ്രസിഡന്റ്
Explanation:
- വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്- 2005 ജൂൺ 15
- വിവരാവകാശ നിയമം നിലവിൽ വന്നത് -2005 ഒക്ടോബർ 12
- വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്- ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2002
- കേന്ദ്ര വിവരാവകാശ കമ്മീഷ ആസ്ഥാനം- സി. ഐ. സി ഭവൻ
- കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കൂടാതെ ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ
- കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർ മാരെയും തിരഞ്ഞെടുക്കുന്നത് - പ്രധാനമന്ത്രി, ലോകസഭ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നാംഗ സമിതിയാണ്
- വിവരാവകാശ നിയമ ഭേദഗതി ബിൽ 2019 ലോക് സഭയിൽ അവതരിപ്പിച്ചത് -ജിതേന്ദ്ര സിംഗ് (2019 july 19)
- ലോകസഭ പാസാക്കിയത് -2019 ജൂലൈ 22
- രാജ്യസഭ പാസാക്കിയത്- 2019 ജൂലൈ 25
- രാഷ്ട്രപതി ഒപ്പുവെച്ചത് -2019 ഓഗസ്റ്റ് 1