ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും നിയമിക്കുന്നത് :
Aരാഷ്ട്രപതി
Bഉപരാഷ്ട്രപതി
Cപ്രധാനമന്ത്രി
Dലോക്സഭാ സ്പീക്കർ
Answer:
A. രാഷ്ട്രപതി
Read Explanation:
1993 സെപ്റ്റംബർ 28 ലെ ദേശീയ മനുഷ്യാവകാശ നിയമമനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് 1993 ഒക്ടോബർ 12 നാണ്.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യുട്ടറി ബോഡിയാണ്
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻറെ യോഗ്യത - സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ഒരു ജഡ്ജി.
ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും നിയമിക്കുന്നത് - രാഷ്ട്രപതി
ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിലെ അംഗങ്ങൾ:
പ്രധാനമന്ത്രി (ചെയർപേഴ്സൺ )
ആഭ്യന്തരമന്ത്രി
ലോക്സഭാ സ്പീക്കർ
ലോക്സഭാ പ്രതിപക്ഷ നേതാവ്
രാജ്യസഭാ പ്രതിപക്ഷ നേതാവ്
രാജ്യസഭാ ഉപാധ്യക്ഷൻ
സുപ്രീംകോടതിയിലെ ജഡ്ജിയെയോ, ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയോ ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്നോട് കൂടി ആലോചിക്കാതെ കമ്മീഷനിൽ നിയമിക്കുവാൻ പാടുള്ളതല്ല