Question:
ലോക ബാങ്കിൻ്റെ പതിനാലാമത് പ്രസിഡണ്ടായി ചുമതലയേറ്റത് ?
Aദിൽമ റൂസഫ്
Bഅഹമ്മദ് നാസർ അൽ റൈസി
Cഅജയ് ബംഗ
Dമുഹമ്മദ് ഷഹാബുദീൻ
Answer:
C. അജയ് ബംഗ
Explanation:
ലോക ബാങ്ക്
- ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനം.
- അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് (International Bank For Reconstruction and Development) (IBRD) എന്നാണ് ഒദ്യോഗികമായ പേര്.
- യു.എസ്സിലെ ബ്രെട്ടൻവുഡ്സിൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1944 ജൂലൈയിൽ നടന്ന സമ്മേളനത്തിലാണ് ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്.
- 1945 ഡിസംബർ 27-ന് ബാങ്ക് നിലവിൽവന്നു.
- എന്നാൽ1946 ജൂണിലാണ് വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമാക്കി ബാങ്ക് പ്രവർത്തനമാരംഭിച്ചത്.
- ലോകബാങ്കില്‍ നിന്നും വായ്പ നേടിയ ആദ്യ രാജ്യം : ഫ്രാൻസ്
ലോകബാങ്കിന്റെ ഉദ്ദേശ്യങ്ങൾ ഇവയാണ്:
- വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യനിർമാർജ്ജനവും ജീവിതനിലവാരം ഉയർത്തലും.
- അംഗരാഷ്ട്രങ്ങളുടെ പുനർനിർമ്മാണ-വികസനപ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നൽകി പുനർനിർമ്മാണപ്രവർത്തനങ്ങളും വിദേശവാണിജ്യവും മെച്ചപ്പെടുത്തുകയും ജീവിതനിലവാരം ഉയർത്തുകയും ചെയ്യുക.
- സ്വകാര്യമേഖലകളിൽ ഉത്പാദനം വർധിപ്പിക്കുന്നതിനുവേണ്ടി സ്വകാര്യ ഉടമകൾക്ക് വായ്പകൾ നൽകുകയും മറ്റു വായ്പകൾക്ക് ജാമ്യം നിൽക്കുകയും ചെയ്യുക.
- പുനർനിർമ്മാണപ്രവർത്തനങ്ങൾക്കുവേണ്ട സ്വകാര്യ മൂലധനം ന്യായമായ പലിശനിരക്കിൽ ലഭ്യമാകാതെവരുമ്പോൾ ബാങ്കിന്റെ മൂലധനത്തിൽനിന്നോ ബാങ്ക് വായ്പ എടുത്തിട്ടുള്ള തുകയിൽനിന്നോ വായ്പകൾ നൽകുക.
- 1996 മുതൽ അംഗരാജ്യങ്ങളിലെ അഴിമതിക്കെതിരായ പ്രവർത്തനവും ബാങ്കിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ ഭാഗമായി അംഗീകരിച്ചു.