Question:

ശാസ്ത്രലോകത്ത് വളരെയേറെ ചരിത്രപ്രാധാന്യമുള്ള ഗ്രന്ഥമായ മൈക്രോഗ്രാഫിയ രചിച്ചത് ഇവരിൽ ആരാണ് ?

Aറോബർട്ട് ബ്രൗൺ

Bറോബർട്ട് ഹുക്ക്

Cതിയൊഡോർ ഷ്വാൻ

Dഗ്രിഗർ മെൻഡൽ

Answer:

B. റോബർട്ട് ഹുക്ക്

Explanation:

വിവിധ ലെൻസുകളിലൂടെ ഹുക്ക് നടത്തിയ നിരീക്ഷണങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ലെൻസുകളുടെ സഹായത്തോടെ കണ്ടെത്തിയ ഷഡ്പദങ്ങൾ, സസ്യങ്ങൾ തുടങ്ങിയവയുടെ ചിത്രീകരണങ്ങൾ ഈ പുസ്തകത്തിന്റെ സവിശേഷത വർദ്ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ പുസ്തകമാണ് മൈക്രോഗ്രാഫിയ. 1665 ലാണ് റോയൽ സൊസൈറ്റി ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. കോശങ്ങളെക്കുറിച്ച് Cell എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഈ ഗ്രന്ഥത്തിലാണ്.


Related Questions:

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത് ആന്റൺ വാൻ ലീവാൻഹോക്ക് ആണ്.

2.കോശ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻമാർ എം. ജെ. ഷ്‌ലീഡൻ, തീയോഡർ ഷ്വാൻ എന്നിവരാണ്.

Vaccine was first developed by?

ആദ്യത്തെ ഫലപ്രദമായ ഓറൽ കോളറ വാക്സിൻ കണ്ടുപിടിച്ചത് ആര് ?

ആന്റിബയോട്ടിക് ആയ പെൻസിലിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?

The term 'Genetics' was firstly used by: