App Logo

No.1 PSC Learning App

1M+ Downloads

ബ്രിട്ടീഷുകാർക്കെതിരേ സമരം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന 'സൈഫൽ ബത്താർ' എന്ന കൃതി രചിച്ചതാര്?

Aമമ്പുറം തങ്ങൾ

Bമക്തി തങ്ങൾ

Cവക്കം മൗലവി

Dഹസൻ ജിഫ്രി

Answer:

A. മമ്പുറം തങ്ങൾ

Read Explanation:

മമ്പുറം സയ്യിദ് അലവി തങ്ങൾ

  • പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന മുസ്‌ലിം ആത്മീയ നേതാവും സ്വാതന്ത്ര്യസമരസേനാനിയും.
  • മമ്പുറം തങ്ങള്‍ ജനിച്ച സ്ഥലം : യെമൻ
  • മലബാറില്‍ എത്തിയ വര്‍ഷം  : 1769
  • സൈഫുള്‍ ബത്താര്‍ എന്ന കവിതയിലൂടെ ബ്രിട്ടീഷ്‌ വിരുദ്ധ സമരത്തിന്‌ ആഹ്വാനം ചെയ്ത നവോത്ഥാന നായകൻ.
  • അറബി ഭാഷയിലെഴുതിയ ഈ കൃതിയുടെ മുഴുവൻ പേര് സൈഫുൽ ബത്താർ, അലാ മാൻ വലാ യുആലിൽ കുഫ്ഫാർ എന്നാണ്.
  • ബ്രിട്ടീഷുകാർക്കെതിരെ മുട്ടിച്ചിറ ലഹള ,ചേരൂർ ലഹള എന്നീ കലാപങ്ങൾക്ക് നേതൃത്വം നൽകി.
  • അന്ത്യവിശ്രമ സ്ഥലം : മമ്പുറം മഖാം, തിരുരങ്ങാടി

Related Questions:

ഏത് നദിക്കരയിലാണ് ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1930-ലാണ് മലയാള മനോരമ ഒരു ദിനപത്രം ആയി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. 

2.തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർക്കെതിരെ ലേഖനം  എഴുതുകയും ജനാധിപത്യ ആശയങ്ങൾക്ക്  പ്രചരണം കൊടുക്കുകയും ചെയ്തു  എന്ന കാരണത്താൽ 1938 ആയപ്പോഴേക്കും സി പി രാമസ്വാമി അയ്യർ മലയാളമനോരമ എന്ന പ്രസിദ്ധീകരണം കണ്ടുകെട്ടി.

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചതാര്?

One of the Tamilnadu social reform leader who arrived in Vaikkam during the course of Vaikkam Satyagraha.

In which year was the Aruvippuram Sivalinga Prathishta?