Question:

കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?

Aശക്തൻ തമ്പുരാൻ

Bമാർത്താണ്ഡവർമ്മ

Cസാമൂതിരി

Dപാലിയത്തച്ചൻ

Answer:

B. മാർത്താണ്ഡവർമ്മ

Explanation:

  • ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം.
  • പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയാണ്‌ ഇന്നു കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്.
  • അതിനു മുമ്പ് കായംകുളം (ഓടനാട്) ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആസ്ഥാനവും ഇവിടെയായിരുന്നു.
  • കൃഷ്ണപുരത്തിലെ കൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള കൊട്ടാരം ഗാബ്ലഡ് റൂഫ്, ഇടുങ്ങിയ ഇടനാഴി, ഡോർമർ ജന്നലുകൾ എന്നിവ ഉപയോഗിച്ച് കേരളത്തിന്റെ നിർമ്മാണ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

Related Questions:

പൊൻമനഅണ, പുത്തനണ എന്നീ അണക്കെട്ടുകൾ നിർമ്മിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?

കൊളച്ചല്‍ യുദ്ധം നടന്നത്‌ ആരൊക്കെ തമ്മിലാണ്‌ ?

ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ചരിത്രകാരന്മാർ വിളിക്കുന്ന 1857 ലെ ബ്രിട്ടീഷ് വിരുദ്ധസമരത്തിന് ഏതാണ്ട് അര നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാർക്കെതിരെ സമരപ്രഖ്യാപനം നടത്തിയ മഹാനാണ് വേലുത്തമ്പി ദളവ. 

2.1765 ൽ ജനിച്ച വേലുത്തമ്പി 37-ാം വയസ്സിൽ തിരുവിതാംകൂർ ദളവയായി.

3.തിരുവനന്തപുരത്ത് എം.ജി.റോഡിനു സമീപം സെക്രട്ടേറിയറ്റ്‌ വളപ്പിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമ വേലുത്തമ്പി ദളവയുടെതാണ്.

4.കൊല്ലത്ത് ഹജൂർ കച്ചേരി (സെക്രട്ടേറിയറ്റ്‌ ) സ്ഥാപിച്ചത് വേലുത്തമ്പി ദളവയാണ്.

1741 ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ വിദേശീയർ ആരാണ് ?