Question:

തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് നിർമിച്ചത് ആര് ?

Aശ്രീ മൂലം തിരുനാൾ

Bആയില്യം തിരുനാൾ

Cശ്രീ ചിത്തിര തിരുനാൾ

Dസ്വാതി തിരുനാൾ

Answer:

B. ആയില്യം തിരുനാൾ

Explanation:

1860 മുതൽ 1880 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായിരുന്നു ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ്. റോമന്‍, ഡച്ച് ശില്‍പ മാതൃകകള്‍ സമന്വയിപ്പിച്ച് മനോഹരമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇന്നത്തെ സെക്രട്ടേറിയറ്റ് ഹജൂര്‍ കച്ചേരി, പുത്തന്‍ കച്ചേരി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 1865 ഡിസംബര് ഏഴിനാണ് സെക്രട്ടേറിയറ്റിനു തറക്കല്ലിട്ടത്.വില്യം ബാർട്ടനാണ് സെക്രട്ടേറിയറ്റിന്റെ ശില്പിയും തിരുവിതാംകൂർ ചീഫ് എന്‍ജിനിയറും


Related Questions:

താഴെ തന്നിരിക്കുന്നവയിൽ കാർത്തികതിരുനാളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.തിരുവിതാംകൂറിൻ്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയ രാജാവ്‌ 

2.ആധുനികതിരുവിതാംകൂറിൻ്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ്‌ കാർത്തിക തിരുനാൾ.

3.ടിപ്പുവിൻ്റെ ആക്രമണത്തിൽപെട്ടവർക്ക് തിരുവിതാംകൂറിൽ അഭയം നൽകിയ മഹാരാജാവ്.

4.ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ മഹാരാജാവ്.

ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.

വർഷം           സംഭവം 

(i) 1730      -     (a) മാന്നാർ ഉടമ്പടി 

(ii) 1742     -     (b) ഗജേന്ദ്രമോക്ഷം ചുമർചിത്രം

(iii) 1750    -     (c) എട്ടുവീട്ടിൽപിള്ളമാരെ തൂക്കിക്കൊന്നു

(iv) 1746    -     (d) മുറജപം ആദ്യമായി ആഘോഷിച്ച വർഷം

ചാന്നാർ ലഹള സമയത്തെ തിരുവിതാംകൂർ ഭരണാധികാരി ?

ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ് ആരാണ് ?

സർക്കാർ അഞ്ചൽ പൊതുജനങ്ങൾക്ക്(തപാൽ വകുപ്പ് ) തുറന്നുകൊടുത്ത വർഷം?