Question:
ഈജിപ്ത്തിനെ 'നൈലിൻ്റെ ദാനം' എന്ന് വിശേഷിപ്പിച്ചത് ആരാണ് :
Aഹെറോഡോട്ടസ്
Bറൗഫ് അബ്ബാസ്
Cവിൽ ഡ്യുറന്റ്
Dഇവരാരുമല്ല
Answer:
A. ഹെറോഡോട്ടസ്
Explanation:
നൈൽ നദി
- പുരാതന ഈജിപ്ഷ്യൻ നാഗരികതയുടെ വികാസവും ഉപജീവനവുമായി ബന്ധപ്പെട്ട നദി
- ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദി
- ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തിലൂടെ ഒഴുകുന്ന നദി
- 'നൈലിന്റെ ദാനം' എന്നാണ് ഈജിപ്പ് അറിയപ്പെടുന്നത്
- ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹെറോഡൊട്ടസാണ് നൈൽ നദിയെ ഇങ്ങനെ വിശേഷിപ്പിച്ചത്.
- നൈൽനദിയുടെ എക്കൽ നിക്ഷേപഫലമായി രൂപപ്പെട്ട കറുത്ത ഫലഭൂയിഷ്ടമായ മണ്ണിലാണ് ഈജിപ്തുകാർ കൃഷി ചെയ്ത് കാർഷികസമൃദ്ധി നേടിയത്.
- പുരാതന ഈജിപ്തുകാർക്ക് നൈൽ ഒരു സുപ്രധാന ഗതാഗത മാർഗമായി കൂടി വർത്തിച്ചു
- നദിയിലെ ധാരാളമായ മത്സ്യ സമ്പത്ത് ,ഈജിപ്ഷ്യൻ ജനതയുടെ ഒരു പ്രധാന ഭക്ഷണ സ്രോതസ്സുമായിരുന്നു.