App Logo

No.1 PSC Learning App

1M+ Downloads

പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട തകര്‍ത്തതാര്?

Aകുഞ്ഞാലി ഒന്നാമന്‍

Bകുഞ്ഞാലി മൂന്നാമന്‍

Cകുഞ്ഞാലി രണ്ടാമന്‍

Dകുട്ടി അലി

Answer:

B. കുഞ്ഞാലി മൂന്നാമന്‍

Read Explanation:

ചാലിയം കോട്ട

  • കോഴിക്കോട് ജില്ലയിലെ ചാലിയത്ത് പോർച്ചുഗീസുകാർ നിർമിച്ച കോട്ട
  • 1531ലാണ് കോട്ടയുടെ നിർമ്മാണം പൂർത്തിയായത്.
  • നുനോ ഡ കുൻഹ ആയിരുന്നു ചാലിയം കോട്ടയുടെ നിർമ്മാണ കാലഘട്ടത്തിലെ പോർച്ചുഗീസ് ഗവർണർ.
  • കടൽമാർഗവും പുഴമാർഗവും മലബാർ കീഴടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അറബിക്കടലും ചാലിയാറും ചേരുന്ന അഴിമുഖത്തോട് കോട്ട നിർമ്മിക്കപ്പെട്ടത്.
  • മുല്ലമ്മേൽ കോട്ട എന്നും അറിയപ്പെടുന്നു
  • 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്ന് വിശേഷിപ്പിക്കപെട്ട കോട്ട
  • 1571-ൽ സാമൂതിരിയുടെ നിർദ്ദേശപ്രകാരം കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ ചാലിയം കോട്ട ആക്രമിച്ച് തകർത്തു.

Related Questions:

ഇൻഡോളജിയുടെ തുടക്കക്കാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സഞ്ചാരി ആരാണ് ?

വാസ്കോഡഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം ഏതാണ്?

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1498 കോഴിക്കോട് ജില്ലയിലെ  ചെമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് എന്ന സ്ഥലത്താണ് വാസ്കോഡഗാമ വന്നിറങ്ങിയത്

2.വാസ്കോഡഗാമ കോഴിക്കോട് എത്തിയപ്പോൾ അവിടെ ഭരണം നടത്തിയിരുന്നത് സാമൂതിരി ആയിരുന്നു

'പരന്ത്രീസുകാർ' എന്ന പേരിൽ അറിയപ്പെട്ട വിദേശീയർ ആര് ?

സിൽസിലത്ത് - ഉത് - തവാരിഖ് എന്ന ഗ്രന്ഥം എഴുതിയത് ആരാണ് ?