യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ അംഗസംഖ്യ നിശ്ചയിക്കുന്നത് ആര് ?
Aഉപരാഷ്‌ട്രപതി
Bപ്രധാനമന്ത്രി
Cരാഷ്‌ട്രപതി
Dഗവർണർ
Answer:
C. രാഷ്‌ട്രപതി
Read Explanation:
യു പി എസ് സി അംഗങ്ങളുടെ നിയമനവും കാലാവധിയും
- ഭരണഘടനയിലെ അനുച്ഛേദം 316 UPSC അംഗങ്ങളുടെ നിയമനത്തെയും കാലാവധിയെയും കുറിച്ച് പ്രതിപാദിക്കുന്നു.
- ആർട്ടിക്കിൾ 316 (1) പ്രകാരം യു പി എസ് സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
- യു പി എസ് സി അംഗങ്ങളുടെ എണ്ണത്തെക്കുറിച്ച് ഭരണഘടനയിൽ പ്രതിപാദിച്ചിട്ടില്ല.
- അംഗസംഖ്യ രാഷ്ട്രപതിക്ക് തീരുമാനിക്കാവുന്നതാണ്.
- സാധാരണയായി ചെയർമാൻ ഉൾപ്പെടെ 9 മുതൽ 11 അംഗങ്ങളാണ് കമ്മീഷനിൽ ഉണ്ടാവുക.
- ഭരണഘടനയുടെ ആർട്ടിക്കിൾ 316(2) പ്രകാരം,പബ്ലിക് സർവീസ് കമ്മീഷനിലെ അംഗം നിയമനം ലഭിച്ച തീയതി മുതൽ ആറ് വർഷത്തേക്ക് അല്ലെങ്കിൽ 65 വയസ്സാകും വരെ ആ പദവി വഹിക്കുന്നു.
- കമ്മീഷനിലെ പകുതി അംഗങ്ങൾ എങ്കിലും, കുറഞ്ഞത് 10 വർഷം എങ്കിലും ഇന്ത്യ ഗവൺമെന്റിന് കീഴിലോ സംസ്ഥാന സർക്കാരിന് കീഴിലോ സ്ഥാനങ്ങൾ വഹിച്ചിരിക്കണം.
- കമ്മീഷനിലെ ചെയർമാന്റെയും മറ്റ് അംഗങ്ങളുടെയും സേവന വ്യവസ്ഥകൾ രാഷ്ട്രപതി നിർണയിക്കും.
- ചെയർമാൻ ഉൾപ്പെടെയുള്ള അംഗങ്ങൾ രാജി കത്ത് നൽകേണ്ടതും രാഷ്ട്രപതിക്കാണ്.
- ചെയർമാൻ സ്ഥാനം ഒഴിഞ്ഞു കിടക്കുമ്പോൾ അംഗങ്ങളിൽ ഒരാളെ ആക്ടിങ് ചെയർമാനായി നിയമിക്കാനുള്ള അധികാരവും രാഷ്ട്രപതിക്ക് ഉണ്ട്.
- ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും കൺസോളിഡേറ്റഡ് ഓഫ് ഇന്ത്യയിൽ നിന്നാണ് നൽകുന്നത്.
- ചെയർമാനോ അംഗങ്ങൾക്കോ കാലാവധിക്ക് ശേഷം കേന്ദ്രത്തിലോ, സംസ്ഥാനങ്ങളിലോ മറ്റു സർക്കാർ പദവികൾ ഏറ്റെടുക്കുവാൻ സാധിക്കില്ല.
- എന്നാൽ UPSC അംഗങ്ങൾക്ക് കാലാവധി തീരും മുൻപ് UPSC ചെയർമാൻ പദവിയോ അല്ലെങ്കിൽ സംസ്ഥാനങ്ങളിലെ PSC ചെയർമാൻ പദവിയോ വഹിക്കാവുന്നതാണ്.
- ചെയർമാനോ അംഗങ്ങൾക്കോ വീണ്ടും ചെയർമാനോ അംഗമോ ആകാൻ സാധിക്കില്ല