കാന്തിക മണ്ഡലത്തിൽ ഒരു കമ്പിവച്ച് അതിലൂടെ വൈദ്യുതി പ്രവഹിച്ചാൽ കമ്പി ചലിക്കുമെന്ന് കണ്ടെത്തിയത്?
Aമൈക്കൽ ഫാരഡെ
Bഹാൻസ് ക്രിസ്റ്റ്യൻ ഈസ്റ്റഡ്
Cബെഞ്ചമിൻ ഫ്രാങ്ക്ളിൻ
Dഇവരാരുമല്ല
Answer:
B. ഹാൻസ് ക്രിസ്റ്റ്യൻ ഈസ്റ്റഡ്
Read Explanation:
ഹാൻസ് ക്രിസ്റ്റ്യൻ ഈസ്റ്റഡ്:
- വൈദ്യുതിയും കാന്തികതയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ടെന്ന് കണ്ടെത്തിയ ശസ്ത്രജ്ഞൻ : ഹാൻസ് ക്രിസ്റ്റ്യൻ ഈസ്റ്റഡ്
- വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് അടുത്തിരിക്കുന്ന കാന്ത സൂചിക്ക് വിഭ്രംശം ഉണ്ടാകുന്നുവെന്ന് (1820 ൽ) കണ്ടെത്തിയ ശസ്ത്രജ്ഞൻ : ഹാൻസ് ക്രിസ്റ്റ്യൻ ഈസ്റ്റഡ്
- കാന്തിക മണ്ഡലത്തിൽ ഒരു കമ്പിവച്ച് അതിലൂടെ വൈദ്യുതി പ്രവഹിച്ചാൽ കമ്പി ചലിക്കുമെന്ന് കണ്ടെത്തിയത് : ഹാൻസ് ക്രിസ്റ്റ്യൻ ഈസ്റ്റഡ്
- കാന്തിക മണ്ഡലത്തിന്റെ CGS യൂണിറ്റിന് ഈസ്റ്റഡ് (Oersted) എന്ന പേര് നല്കിയത് അദ്ദെഹത്തിന്റെ ബഹുമാന സൂചകമായാണ്.
ജെയിംസ് ക്ലാർക്ക് മാക്സ്‌വെല്ലിന്റെ വലതു കൈ പെരുവിരൽ നിയമം:
- തള്ളവിരൽ വൈദ്യുത പ്രവാഹ ദിശയിൽ വരത്തക്ക രീതിയിൽ ചാലകത്തെ വലതു കൈകൊണ്ട് പിടിക്കുന്നതായി സങ്കൽപ്പിച്ചാൽ, ചാലകത്തെ ചുറ്റിപ്പിടിച്ച മറ്റു വിരലുകൾ, കാന്തിക മണ്ഡലത്തിന്റെ ദിശയിലായിരിക്കും.
- ഈ നിയമം 'മാക്സ്‌വെല്ലിന്റെ വലംപിരി സ്‌ക്രൂ നിയമം' എന്നും അറിയപ്പെടുന്നു
- ഒരു വലംപിരി സ്ക്രൂ തിരിച്ചു മുറുക്കുമ്പോൾ, സ്ക്രൂ നീങ്ങുന്ന ദിശ, വൈദ്യുത പ്രവാഹ ദിശയായി പരിഗണിച്ചാൽ, സ്ക്രൂ തിരിയുന്ന ദിശ കാന്തിക മണ്ഡലത്തിന്റെ ദിശയെ സൂചിപ്പിക്കും.
- കമ്പി ചുറ്റുകളിലെ വൈദ്യുത പ്രവാഹം പ്രദക്ഷിണ ദിശയിലാണെങ്കിൽ, കാന്തിക മണ്ഡല രേഖകളുടെ ദിശ പുറത്തു നിന്ന്, ചുറ്റിനുള്ളിലേക്ക് ആയിരിക്കും.