Question:
ദൃശ്യപ്രകാശത്തിലെ ഏഴ് ഘടകങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?
Aമൈക്കൾ ഫാരഡെ
Bഐസക് ന്യൂട്ടൻ
Cആൽബർട്ട് ഐൻസ്റ്റീൻ
Dലിയോൺ ഫുകോൾട്ട്
Answer:
B. ഐസക് ന്യൂട്ടൻ
Explanation:
പ്രകാശപ്രകീർണ്ണനം
- പ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി മാറുന്ന പ്രതിഭാസം
- കണ്ടെത്തിയത് - ഐസക്ക് ന്യൂട്ടൺ
- ധവളപ്രകാശത്തിലെ വിവിധ വർണ്ണങ്ങൾക്ക് വ്യത്യസ്ത അളവിൽ അപവർത്തനം സംഭവിക്കുന്നത് കൊണ്ടാണ് പ്രകീർണ്ണനം ഉണ്ടാകുന്നത്
- ഉദാ :മഴവില്ല്
- വയലറ്റ് ,ഇൻഡിഗോ ,നീല ,പച്ച ,മഞ്ഞ ,ഓറഞ്ച് ,ചുവപ്പ് (VIBGYOR) എന്നിവയാണ് ഘടക വർണ്ണങ്ങൾ
- തരംഗദൈർഘ്യം കൂടിയ നിറം - ചുവപ്പ്
- തരംഗദൈർഘ്യം കുറഞ്ഞ നിറം - വയലറ്റ്