Question:

ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയത് ആര് ?

Aഡോ.ബി.ആർ. അംബേദ്കർ

Bഭരണഘടന നിർമ്മാണ സഭ

Cഡോ. രാജേന്ദ്രപ്രസാദ്

Dമൗലാനാ അബ്ദുൽ കലാം ആസാദ്

Answer:

B. ഭരണഘടന നിർമ്മാണ സഭ

Explanation:

ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകതകൾ 
  • ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947 ആഗസ്ത് 15നാണ്.
  • രാജ്യം റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടത് 1950 ജനുവരി 26നും.  
  • സ്വാതന്ത്ര്യം കിട്ടിയെങ്കിലും അന്ന് സ്വന്തമായി ഒരു ഭരണഘടനയോടുകൂടിയ ഭരണവ്യവസ്ഥ രാജ്യത്ത് നിലവില്‍ വന്നിരുന്നില്ല.
  • സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പുതന്നെ 1946ല്‍ രൂപീകരിച്ച കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി മൂന്നുവര്‍ഷത്തെ ശ്രമഫലമായാണ് ഇന്ത്യയുടെ ഭരണഘടന എഴുതി തയാറാക്കിയത്.
  • 1949 നവംബര്‍ 26ന് ഭരണഘടന പൂര്‍ത്തിയായി.
  • 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തില്‍ വന്നു.
  • അതോടെ ഇന്ത്യ സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി. 
  • ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭണഘടന 
  • ഇന്ത്യൻ ഭരണഘടന  അനുസരിച്ച് ഇന്ത്യയെ ഒരു ' യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ' എന്ന് വിളിക്കാം 
  • ഭരണഘടന  പ്രകാരം ഇന്ത്യയിൽ ഒരു  ' ക്വാസി ഫെഡറൽ ' ഭരണ സംവിധാനമാണ് ഉള്ളത് 
  • ' ഫെഡറൽ ' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ഒരു ഭാഗത്തും പരാമർശിക്കുന്നില്ല 
     
     
  • ഇന്ത്യക്ക്  സ്വന്തമായി ഒരു ഭരണഘടന എന്ന  ആശയം  ആദ്യമായി  മുന്നോട്ട് വച്ച വ്യക്തി - M N റോയ്
  • ഇന്ത്യക്ക്  സ്വന്തമായി ഒരു ഭരണഘടന എന്ന  ആശയം M N റോയ്  മുന്നോട്ട് വച്ചത്  ' ദി ഇന്ത്യൻ പാട്രിയറ്റ് ' എന്ന പത്രത്തിലൂടെയാണ്
  • ഇന്ത്യക്ക്  സ്വന്തമായി ഒരു ഭരണഘടന എന്ന  ആശയം മുന്നോട് വച്ച രാഷ്ട്രീയ പാർട്ടി - സ്വരാജ് പാർട്ടി
  • ഇന്ത്യക്ക്  ഒരു  ' ഭരണഘടന നിർമ്മാണ സഭ ' എന്ന  ആശയം  ആദ്യമായി ചർച്ച ചെയ്യപ്പെട്ട  I N C സമ്മേളനം - ബോംബൈ സമ്മേളനം ( 1935 )
  • ഇന്ത്യക്ക്  ഒരു  ' ഭരണഘടന നിർമ്മാണ സഭ ' എന്ന ആശയം ഔദ്യോഗികമായി ചർച്ച ചെയ്യപ്പെട്ട I N C സമ്മേളനം - ഫൈസ്‌പൂർ സമ്മേളനം ( 1937 )

Related Questions:

Who was the chairman of Union Constitution Committee of the Constituent Assembly?

ഭരണഘടന നിർമ്മാണ സഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു ?

ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം : -

Who was the Chairman of Minorities Sub-Committee in the Constituent Assembly?

നമ്മുടെ ദേശീയഗാനം ആലപിക്കുന്നത് നിശ്ചയിച്ചിട്ടുള്ള സമയം ?