Question:

ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം സ്ഥാപിച്ചതാര് ?

Aആലി മുസ്‌ലിയാർ

Bവക്കം അബ്ദുൽ ഖാദർ മൗലവി

Cകളത്തിങ്ങൾ മുഹമ്മദ്

Dമുഹമ്മദ് അബ്ദുൽ റഹിമാൻ

Answer:

B. വക്കം അബ്ദുൽ ഖാദർ മൗലവി

Explanation:

വക്കം അബ്ദുൽ ഖാദർ മൗലവി

  • ജനനം : 1873 ഡിസംബർ 28
  • ജന്മ സ്ഥലം : വക്കം ചിറയിൻകീഴ് താലൂക്ക് തിരുവനന്തപുരം
  • ജന്മഗൃഹം : പൂന്ത്രാൻവിളാകം വീട്
  • പിതാവ് : മുഹമ്മദ് കുഞ്ഞ്
  • മാതാവ് : ആഷ് ബീവി
  • മകൻ : അബ്ദുൽ ഖാദർ
  • മരണം : 1932 ഒക്ടോബർ 31
  • കേരള മുസ്ലിം നവോദ്ധാനത്തിന്റെ പിതാവ് : വക്കം അബ്ദുൽ ഖാദർ മൗലവി.
  • “വക്കം മൗലവി” എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ
  • എസ് എൻ ഡി പിയുടെ മാതൃകയിൽ വക്കം മൗലവി ആരംഭിച്ച സംഘടന : ഇസ്ലാം ധർമ്മ പരിപാലന സംഘം.
  • ഇസ്ലാം ധർമ്മ പരിപാലന സംഘം സ്ഥാപിതമായ വർഷം : 1918 (നിലയ്ക്കമുക്ക്)
  • മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നേടി എങ്കിലേ മനുഷ്യ പുരോഗതി സാധ്യമാവൂ എന്നു പറഞ്ഞ സാമൂഹിക പരിഷ്കർത്താവ് 
  • ഇസ്ലാമിക് പബ്ലിക്കേഷൻ ഹൗന്റെ സ്ഥാപകൻ : വക്കം മൗലവി (1931)
  • വക്കം അബ്ദുൽ ഖാദർ മൗലവി മരണമടഞ്ഞത് : 1932 ഒക്ടോബർ 31. 
  • വക്കം മൗലവി സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച് : കോഴിക്കോട്.

സ്വദേശാഭിമാനി പത്രം:

  • സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ : വക്കം അബ്ദുൽ ഖാദർ മൗലവി.
  • പത്രം ആരംഭിച്ച വർഷം : 1905, ജനുവരി 19.
  • പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം : അഞ്ചുതെങ്ങ്.
  • സ്വദേശാഭിമാനി പത്രത്തിന്റെ ആപ്തവാക്യം : ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ. 
  • സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ : സി പി ഗോവിന്ദപിള്ള.  
  • രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്ററായ വർഷം : 1906. 
  • സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച വർഷം : 1907. 
  • തിരുവിതാംകൂർ സർക്കാറിനെയും ദിവാൻ ആയ പി രാജഗോപാലാചാരിയെ വിമർശിച്ചതിന്റെ പേരിൽ സ്വദേശാഭിമാനി പത്രം നിരോധിച്ച വർഷം : 1910 സെപ്റ്റംബർ 26
  • “എന്റെ പത്രാധിപർ ഇല്ലാതെ, എനിക്ക് എന്തിനാണ് പത്രവും അച്ചടിശാലയും” എന്ന് അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ : വക്കം മൗലവി. 

വക്കം മൗലവി ആരംഭിച്ച സംഘടനകൾ: 

  1. അഖില തിരുവിതാംകൂർ 
  2. മുസ്ലിം മഹാജനസഭ 
  3. മുസ്ലിം ഐക്യ സംഘം 
  4. മുസ്ലിം സമാജം (ചിറയൻ കീഴ്)

മൗലവിയുടെ പ്രധാനകൃതികൾ:

1.നബിമാർ

2.ഖുർആൻ വ്യാഖ്യാനം

3.ഇസ്ലാംമത സിദ്ധാന്തസംഗ്രഹം

4.ഇൽമുത്തജ്‌വീദ് ദൗ ഉസ്വബാഹ്

5.തഅ്‌ലീമുൽ ഖിറാഅ

  • മൗലവി രചിച്ച വിശുദ്ധ ഖുർആനിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ച മാസിക : ദീപിക.
  • വക്കം മൗലവിയുടെ ജീവിതത്തെ ആസ്പദമാക്കി “സ്വദേശാഭിമാനി വക്കം മൗലവി” എന്ന ജീവചരിത്ര കൃതി രചിച്ചത് : ഡോക്ടർ ജമാൽ മുഹമ്മദ്.

വക്കം മൗലവി ആരംഭിച്ച മാസികകൾ:

  • മുസ്ലിം (1906) : മലയാളം മാസിക
  • അൽ ഇസ്ലാം (1918) : അറബി മലയാളം മാസിക
  • ദീപിക (1931)
  • സ്കൂൾ വിദ്യാഭ്യാസത്തിൽ അറബി ഭാഷ ഉൾപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവച്ച മാസിക : മുസ്ലിം. 
  • വക്കം മൗലവി അറബി മലയാളത്തിൽ ആരംഭിച്ച മാസിക : അൽ ഇസ്ലാം.

Related Questions:

The book ‘Moksha Pradeepam' is authored by ?

Who among the following organised womens wing of Atmavidya Sangham at Alappuzha ?

വൈക്കം സത്യാഗ്രഹം തുടങ്ങിയതാര് ?

"ഇനി ക്ഷേത്ര നിർമ്മാണമല്ലാ വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്, പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം" എന്ന് ആഹ്വാനം ചെയ്ത സാമൂഹ്യ പരിഷ്കർത്താവ് ആര്?

Which of the following literary journal started by Kumaranasan in 1904 to serve as a voice of the underprivileged communities in Kerala ?