ഭൂമിയുടെ ചുറ്റളവ് കണ്ടെത്തുവാൻ ആദ്യമായി ശ്രമിച്ചത് ?
Aകോപ്പർനിക്കസ്
Bഇറാസ്തോസ്ഥനീസ്
Cഹെൻറി കാവൻഡിഷ്
Dആര്യഭടൻ
Answer:
B. ഇറാസ്തോസ്ഥനീസ്
Read Explanation:
ഇറാസ്തോസ്ഥനീസ്
പുരാതന ഗ്രീക്ക് തത്ത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായ ഇറാസ്തോസ്ഥനീസാണ് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തുവാൻ ആദ്യമായി ശ്രമിച്ചത്
ബിസി മൂന്നാം നൂറ്റാണ്ടിൽ അലക്സാണ്ട്രിയ നഗരത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്
സൂര്യ രശ്മികൾ ഭൂമിയിൽ പതിക്കുന്നതിന്റെ കോണളവിനെ മാത്രം ആശ്രയിച്ചാണ് ഭൂമിയുടെ ചുറ്റളവ് 250000 സ്റ്റേഡിയ (ഗ്രീസിൽ അക്കാലത്ത് ദൂരം അളക്കാൻ ഉപയോഗിച്ചിരുന്ന യൂണിറ്റ്) എന്ന് അദ്ദേഹം കണ്ടെത്തിയത്.