Question:

ഉത്തോലക നിയമം ആവിഷ്കരിച്ചത്?

Aഗലീലിയോ

Bന്യൂട്ടൺ

Cആർക്കിമിഡീസ്

Dഐൻസ്റ്റീൻ

Answer:

C. ആർക്കിമിഡീസ്

Explanation:

ഉത്തോലകങ്ങൾ 

  • ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ചലിക്കുന്ന ദൃഡദണ്ഡ് ആണ് ഉത്തോലകം 
  • ഈ സ്ഥിര ബിന്ദു അറിയപ്പെടുന്നത് -ധാരം (Fulcrum )
  • ഉത്തോലകത്തിൽ പ്രയോഗിക്കുന്ന ബലം -യത്നം (Effort )
  • ഉത്തോലകം ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന ബലം -രോധം (Resistance )
  • ഉത്തോലക തത്വം ആവിഷ്ക്കരിച്ചത് -ആർക്കിമിഡീസ് 
  • ഉത്തോലകങ്ങൾ മൂന്നു വിധം 

  ഒന്നാം വർഗ്ഗ ഉത്തോലകം 

  • ധാരം ,യത്നത്തിനും രോധത്തിനും ഇടയിൽ വരുന്ന ഉത്തോലകം. ഉദാ : 
    • കപ്പി
    • നെയിൽ പുള്ളർ 
    • സീസോ
    • ത്രാസ്
    • കത്രിക
    • പ്ലയേഴ്സ് 

  രണ്ടാം വർഗ്ഗ ഉത്തോലകം 

  • രോധം ,ധാരത്തിനും യത്നത്തിനും ഇടയിൽ വരുന്ന ഉത്തോലകം. ഉദാ : 
    • പാക്ക് വെട്ടി
    • വീൽബാരോ
    • നാരങ്ങാ ഞെക്കി
    • ബോട്ടിൽ ഓപ്പണർ 

  മൂന്നാം വർഗ്ഗ ഉത്തോലകം 

  • യത്നം ,രോധത്തിനും ധാരത്തിനും ഇടയിൽ വരുന്ന ഉത്തോലകം . ഉദാ :
    • ചവണ 
    • ചൂണ്ട 
    • ഐസ് ടോംഗ്സ് 

Related Questions:

പാരീസ് ഉടമ്പടി നടന്ന വർഷം ?

19-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ഉപരിതലം ഉറപ്പുള്ള കൽക്കരിയും ചളിയും ഉപയോഗിച്ച് റോഡുകൾ നിർമിച്ചത്?

'സ്പിന്നിംഗ് ഫ്രെയിം' കണ്ടെത്തിയത് ?

വ്യവസായികൾക്കെതിരെ തൊഴിലാളികൾ സംഘടിക്കാൻ ഉണ്ടായ കാരണം?

റഷ്യയിൽ നിന്നും അമേരിക്ക വിലയ്ക്ക് വാങ്ങിയ പ്രദേശം ഏത്?