Question:
' ദ്രാവിഡ കഴകം ' സ്ഥാപിച്ചത് ആരാണ് ?
Aഇ വി രാമസ്വാമി നായ്ക്കർ
Bസി എൻ അണ്ണാരദുരൈ
Cഎം ജി രാമചന്ദ്രൻ
Dഎൻ ടി രാമറാവു
Answer:
A. ഇ വി രാമസ്വാമി നായ്ക്കർ
Explanation:
- ' ദ്രാവിഡ കഴകം ' സ്ഥാപിച്ചത് : ഇ.വി രാമസ്വാമി നായ്ക്കർ
- ' ദ്രാവിഡ മുന്നേറ്റ കഴകം ' സ്ഥാപിച്ചത് : സി എൻ അണ്ണാരദുരൈ
- ' അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ' സ്ഥാപിച്ചത് : എം ജി രാമചന്ദ്രൻ
ഇ.വി രാമസ്വാമി നായ്ക്കർ
- 'പെരിയോർ'/“പെരിയാർ“ എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ സാമൂഹിക പരിഷ്കർത്താവ്.
- തമിഴ്‌നാട്ടിൽ സ്വാഭിമാന പ്രസ്ഥാനം((Self Respect Movement) ആരംഭിച്ച വ്യക്തി.
- ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ച നേതാവ്.
- തമിഴ്നാട്ടിൽ യുക്തിവാദം പ്രചരിപ്പിച്ച വ്യക്തി.
- സവർണ്ണ മേധാവിത്വത്തിനെതിരെയും, ജാതി വ്യവസ്ഥയ്ക്ക് എതിരെയും വിപ്ലവങ്ങൾ സംഘടിപ്പിച്ചു.
- യുക്തിവാദം പ്രചരിപ്പിക്കാനായി കുടുമുറിക്കൽ, വിഗ്രഹഭഞ്ജനം എന്നിവ ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ടു
- 1919-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
- 1925-ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചശേഷം “ദ്രാവിഡര്‍ കഴകം" എന്ന സാമൂഹ്യ പ്രസ്ഥാനം രൂപീകരിച്ചു.
- 'ദ്രാവിഡ മുന്നേറ്റത്തിന്റെ പിതാവ്' എന്ന് ഇദ്ദേഹം അറിയപ്പെടുന്നു.
- വൈക്കം സത്യാഗ്രഹസമയത്ത് ഇദ്ദേഹം സമരത്തെ അനുകൂലിച്ചുകൊണ്ട് കേരളത്തിൽ എത്തി.
- വൈക്കം ഹീറോ (വൈക്കം വീരർ) എന്നറിയപ്പെടുന്നു.
- വൈക്കത്ത് ഇ വി രാമസ്വാമി നായ്ക്കരുടെ സ്മാരകവും സ്ഥിതി ചെയ്യുന്നു.