Question:
ആര്യസമാജം സ്ഥാപിച്ചത് :
Aരാജാറാം മോഹൻ റോയ്
Bമഹാത്മാഗാന്ധി
Cദയാനന്ദ സരസ്വതി
Dസ്വാമി വിവേകാനന്ദൻ
Answer:
C. ദയാനന്ദ സരസ്വതി
Explanation:
സ്വാമി ദയാനന്ദ സരസ്വതി 1875 ഏപ്രിൽ 10 നു സ്ഥാപിച്ച ഒരു നവോത്ഥാന സംഘടനയാണ് ആര്യസമാജം എന്ന് അറിയപ്പെടുന്നത്. പ്രധാനമായും ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പ്രസ്ഥാനമായാണ് ഇതു വളർന്നുവന്നത്. ജാതി ഇല്ലാത്ത ഹൈന്ദവരുടെ ഒരു സംഘടന ആയും ഇത് മാറി.