App Logo

No.1 PSC Learning App

1M+ Downloads

“തുവയൽ പന്തികൾ' എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ?

Aവൈകുണ്ഠ സ്വാമി

Bചട്ടമ്പി സ്വാമികൾ

Cതൈക്കാട് അയ്യ

Dബ്രഹ്മാനന്ദ ശിവയോഗി

Answer:

A. വൈകുണ്ഠ സ്വാമി

Read Explanation:

  • വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ ‘തുവയൽ പന്തി കൂട്ടായ്മ’ സ്ഥാപിച്ചത് - വൈകുണ്ഠ സ്വാമി
  • 1836-ൽ അവർണരുടെ അവകാശങ്ങൾക്കും രാജഭരണത്തിന്റെ അനീതിക്കുമെതിരെ ശുചീന്ദ്രത്തിൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ 'സമത്വസമാജം' രൂപീകരിച്ചു.
  • 1837ൽ സ്വാതിതിരുനാളിന്റെ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിൽ വെച്ച് തൈക്കാട് അയ്യയ്യെ പരിചയപ്പെടുകയും തൈക്കാട് അയ്യ വൈകുണ്ഠസ്വാമികളുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. വൈകുണ്ഠസ്വാമികളുടെ പ്രധാന ശിഷ്യനായിരുന്നു തൈക്കാട് അയ്യാഗുരു.
  • ബ്രിട്ടീഷുകാരെ വെളുത്ത ചെകുത്താൻമാർ എന്ന് വിശേഷിപ്പിച്ചത് അദ്ദേഹമായിരുന്നു.

  •  

    വേല ചെയ്താൽ കൂലി കിട്ടണം' എന്നത് അദ്ദേഹത്തിന്റെ മുദ്രാവാക്യം ആയിരുന്നു.

  •  

    ദക്ഷിണേന്ത്യയിൽ ആദ്യമായി തൊഴിലാളി സമരം നടത്തിയ സാമൂഹിക പരിഷ്കർത്താവ് ആയിരുന്നു അദ്ദേഹം. (ആ തൊഴിലാളി സമരത്തിന്റെ മുദ്രാവാക്യമായിരുന്നു വേല ചെയ്താൽ കൂലി കിട്ടണം എന്നുള്ളത്). 

  •  

    ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് അദ്ദേഹമാണ്. മരുത്വാമലയിൽ ആണ് അദ്ദേഹം കണ്ണാടി പ്രതിഷ്ഠ നടത്തിയത്.


Related Questions:

Who wrote the famous work Jathikummi?

ടാഗോറിന് ആദരവ് അർപ്പിച്ചുകൊണ്ട് കുമാരനാശാൻ രചിച്ച കൃതി?

കല്ലുമാല സമരം നടന്ന വർഷം ?

താഴെ പറയുന്ന പ്രസ്താവനകളിൽ വൈകുണ്ഠ സ്വാമികളെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ? 

i) നല്ല വീടുകൾ നിർമ്മിക്കാനും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാനും സ്ത്രീസമത്വത്തിന്  പ്രവർത്തിക്കുവാനും അനുയായികളെ ഉപദേശിച്ചു 

ii) 1851 ജൂൺ 3 ന് അന്തരിച്ചു 

iii) പരമശിവന്റെ അവതാരമായാണ് താൻ പുതുജന്മം എടുത്തതെന്ന് പ്രഖ്യാപിച്ചു 

Which renaissance leader had the childhood name of 'Mudi Choodum Perumal'?