Question:

ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ആരാണ് ?

Aനെപ്പോളിയൻ

Bറൂസ്സോ

Cമിറാബോ

Dമെറ്റെർണിക്ക്

Answer:

A. നെപ്പോളിയൻ

Explanation:

ബാങ്ക് ഓഫ് ഫ്രാൻസ്  (The Banque de France)

  • 1800-ൽ നെപ്പോളിയൻ ബോണപാർട്ട് സ്ഥാപിച്ച ബാങ്ക് 
  • അദ്ദേഹത്തിൻ്റെ സാമ്പത്തിക പരിഷ്കരണങ്ങളിലും ആധുനികവൽക്കരണ ശ്രമങ്ങളിലും ഒരു പ്രധാന സ്ഥാപനമായിരുന്നു ഇത്.
  • ബാങ്ക് ഓഫ് ഫ്രാൻസ് (ബാങ്ക് ഡി ഫ്രാൻസ്) എന്നും അറിയപ്പെട്ടിരുന്നു ,
  •  ഫ്രഞ്ച് സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുക, പണ വിതരണം നിയന്ത്രിക്കുക, സാമ്പത്തിക വളർച്ച സുഗമമാക്കുക എന്നിവയായിരുന്നു ഇതിന്റെ പ്രാഥമിക ലക്ഷ്യം.
  • നോട്ടുകളും നാണയങ്ങളും ഇഷ്യൂ ചെയ്യാനുള്ള അധികാരവും  ബാങ്കിനുണ്ടായിരുന്നു.

നെപ്പോളിയന്റെ മറ്റ്  പ്രധാന പരിഷ്കാരങ്ങൾ :

  • കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
  • പൊതുകടം ഇല്ലാതാക്കാൻ സിങ്കിങ് ഫണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചു.
  • ഗതാഗതപുരോഗതിക്കായി നിരവധി റോഡുകൾ നിർമിച്ചു.
  • പുരോഹിതന്മാരുടെമേൽ രാജ്യത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തി.
  • നിലവിലുള്ള നിയമങ്ങൾ ക്രോഡീകരിച്ച് ഒരു പുതിയ നിയമസംഹിതയുണ്ടാക്കി.

Related Questions:

അമേരിക്കൻ സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

1) ഭരണപങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ ' പ്രാധിനിത്യമില്ലാതെ നികുതിയില്ല ' എന്ന മുദ്രാവാക്യം മുഴക്കി

2) പതിനെട്ടാം നൂറ്റാണ്ടോടെ ഇംഗ്ലണ്ട് വടക്കേ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ 13 കോളനികൾ സ്ഥാപിച്ചു 

3) ഇംഗ്ലണ്ടിൻ്റെ സഹായത്തോടെ കച്ചവടക്കാർ അമേരിക്കൻ കോളനികളിൽ നടപ്പിലാക്കിയ വാണിജ്യ നയമാണ് - മെർക്കന്റലിസം 


ചുവടെ തന്നിരിക്കുന്നതില്‍ 'a' യിലെ രണ്ട് ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം മനസ്സിലാക്കി അതുപോലെ 'b' പൂരിപ്പിക്കുക.

a) ലൂയി പതിനാറാമാന്‍ : ഫ്രാന്‍സ്

b) നിക്കോളാസ് രണ്ടാമന്‍ : ...........................

' ബോക്സർ കലാപം ' നടന്ന വർഷം ഏതാണ് ?

വാട്ടർലൂ യുദ്ധം നടന്ന വർഷം ?

ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമക്കായി ടിപ്പു സുൽത്താൻ എവിടെയാണ് "സ്വാതന്ത്ര്യത്തിന്റെ മരം" നട്ടത് ?