നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവാങ്ങലിനെ തുടർന്ന് കോൺഗ്രസിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ഫലമായി കോൺഗ്രസിൽ നിന്നും വിട്ടുപോയ നേതാക്കൾ ആരംഭിച്ച സംഘടനയാണ് സ്വരാജ് പാർട്ടി.
1923 ജനുവരി 1നു സ്വരാജ് പാർട്ടി രൂപീകൃതമായി.
പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം അലഹാബാദ് ആണ്.
സി ആർ ദാസ് ആയിരുന്നു പാർട്ടിയുടെ ആദ്യ പ്രസിഡൻറ്.
മോത്തിലാൽ നെഹ്റു ആയിരുന്നു പാർട്ടിയുടെ ആദ്യ സെക്രട്ടറി.