App Logo

No.1 PSC Learning App

1M+ Downloads

തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ചതാര് ?

Aമുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

Bഇ. മൊയ്തു മൗലവി l

Cകട്ടിലശ്ശേരി മുഹമ്മദ് മൗലവി

Dവക്കം അബ്ദുൽ ഖാദർ മൗലവി

Answer:

D. വക്കം അബ്ദുൽ ഖാദർ മൗലവി

Read Explanation:

  • മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നും അദ്ദേഹം അറിയപ്പെട്ടു.
  • ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത, സ്ത്രീകളുടെ വിദ്യാഭ്യാസം, മുസ്‌ലിം സമൂഹത്തിൽ അനാചാരങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പ്രചരിപ്പിച്ചു.
  • ഓൾ തിരുവിതാംകൂർ മുസ്‌ലിം മഹാജനസഭ ആരംഭിച്ച് മുസ്‌ലിംകൾക്കിടയിൽ സംഘടിത പ്രവർത്തനം നടത്താൻ അദ്ദേഹം ശ്രമിച്ചു.
  • തിരുവിതാംകൂർ സർക്കാരിന്റെ മുസ്ലീം ബോർഡ് ചെയർമാനായി പ്രവർത്തിച്ചു.
  • കെ.എം. മൗലവി, കെ.എം.സീതി സാഹിബ്, മനപ്പത്ത് കുഞ്ഞുമുഹമ്മദ് ഹാജി എന്നിവരോടൊപ്പം "മുസ്‌ലിം ഐക്യ സംഘം" വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ചു[.
  • ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ അസോസിയേഷൻ, കൊല്ലം ധർമ്മഭോഷിണി സഭ എന്നിവയുടെ ഉപദേഷ്ടാവായിരുന്നു.
  • 1931-ൽ അദ്ദേഹം ഇസ്‌ലാമിയ പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചു.

Related Questions:

'മഹാത്മ അയ്യൻകാളി'യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ പെരുങ്കാട്ടുവിള എന്ന വീട്ടിൽ ജനിച്ച ഇദ്ദേഹം അവർണ്ണരുടെ അവകാശ സമരങ്ങൾക്ക് ശക്തമായ നേതൃത്വം നൽകി.

2.സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി പുലയവണ്ടി അഥവാ വില്ലൂവണ്ടി സമരം നടത്തിയത് അയ്യങ്കാളി ആണ്.

3.1917-ൽ അയ്യൻ‌കാളി സ്ഥാപിച്ച "സാധുജന പരിപാലനസംഘ"ത്തിന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശാഖകളുണ്ടായി.

4.അവർണരുടെ നേതാവെന്ന നിലയിൽ 1907-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി. 

Who was the founder of ‘Sadhu Jana Paripalana Sangham’?

Who founded Ananda Maha Sabha?

അഭിനവ കേരളം എന്ന വാർത്താപത്രിക പുറത്തിറക്കിയത് ആരുടെ നേതൃത്വത്തിലാണ്?

ശ്രീരാമകൃഷ്ണ മിഷന്റെ കേരള ഘടകത്തിലെ സജീവ പ്രവർത്തകനായിരുന്ന നവോത്ഥാന നായകൻ ?