Question:

ബ്രഹ്മാനന്ദ ശിവയോഗി എന്ന പേര് കാരാട്ട് ഗോവിന്ദൻ കുട്ടി മേനോന് നൽകിയതാര് ?

Aഡോ.അയ്യത്താൻ ഗോപാലൻ

Bകുഞ്ഞിക്കൃഷ്ണ മേനോൻ

Cമഞ്ചേരി രാമ അയ്യർ

Dചെങ്കളത്ത് കുഞ്ഞിരാമ മേനോൻ

Answer:

A. ഡോ.അയ്യത്താൻ ഗോപാലൻ

Explanation:

അയ്യത്താൻ ഗോപാലൻ

  • ജനനം : 1861, മാർച്ച് 3
  • ജന്മ സ്ഥലം : തലശ്ശേരി, കണ്ണൂർ 
  • അച്ഛന്റെ പേര് : അയ്യത്താൻ ചന്ദൻ
  • അമ്മയുടെ പേര് : കല്ലട്ട് ചിരുത്തമ്മാൾ 
  • പത്നി : കൗസല്യ
  • അന്തരിച്ചത് : 1948,മെയ് 2 
  • മലബാറിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ആദ്യ വ്യക്തി
  • 1888 ൽ മദ്രാസ് യൂണിവേർസിറ്റിയിൽ നിന്നുമാണ് ഇദ്ദേഹം  മെഡിക്കൽ ബിരുദം നേടിയത് 
  • കുടുമ മുറിച്ചു കളഞ്ഞതിന്റെ പേരിൽ മാതൃ ഗൃഹത്തിൽ നിന്ന് പുറത്താക്കപ്പെട്ട നവോത്ഥാന നായകൻ
  • “സുഗുണ വർദ്ധിനി” എന്ന സംഘടന സ്ഥാപിച്ച വ്യക്തി 
  • ദളിതരുടെ വിദ്യാഭ്യാസത്തിനായി കോഴിക്കോട് സ്കൂൾ ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ് 
  • അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് : കോഴിക്കോട്
  • ബ്രിട്ടീഷുകാർ “റാവു സാഹിബ്” എന്ന ബഹുമതി നൽകി അയ്യത്താൻ ഗോപാലനെ ആദരിച്ച വർഷം  : 1917 

അയ്യത്താൻ ഗോപാലനും ബ്രഹ്മസമാജവും:  

  • രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ : അയ്യത്താൻ ഗോപാലൻ (1898). . 
  • ബ്രഹ്മസമാജത്തിന്റെ കേരളത്തിലെ ശാഖ കോഴിക്കോട് ആരംഭിച്ച വർഷം  1898
  • 1924ൽ  ആലപ്പുഴയിൽ ബ്രഹ്മസമാജത്തിന്റെ ശാഖ സ്ഥാപിക്കുന്നതിലും  പ്രധാന പങ്കുവഹിച്ചു 
  • “ബ്രഹ്മസമാജത്തിന്റെ ബൈബിൾ” എന്നറിയപ്പെടുന്ന ദേവേന്ദ്രനാഥ ടാഗോർ രചിച്ച “ബ്രഹ്മ ധർമ്മ” എന്ന കൃതി മലയാളത്തിലേക്ക് തർജ്ജമ ചെയ്ത വ്യക്തി : അയ്യത്താൻ ഗോപാലൻ. 
  • ബ്രഹ്മസമാജത്തിന് വേണ്ടി ബ്രഹ്മസങ്കീർത്തനം എന്ന കവിത രചിക്കുകയും  പ്രവർത്തിക്കുകയും ചെയ്തതിനാൽ കാരാട്ട് ഗോവിന്ദ മേനോന് ആദരസൂചകമായി അയ്യത്താൻ ഗോപാലൻ നൽകിയ പേര് : "ബ്രഹ്മാനന്ദ ശിവയോഗി

അയ്യത്താൻ ഗോപാലൻ രചിച്ച നാടകങ്ങൾ: 

  • സാരഞ്ജനി പരിണയം 
  • സുശീല ദുഃഖം 

Related Questions:

'സാധു ജന പരിപാലന സംഘം' സ്ഥാപിച്ചതാര് ?

Sri Narayana Dharma Paripalana Yogam was established in?

തൈക്കാട് അയ്യായുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.തമിഴ്നാട്ടിലെ ചെങ്കൽപേട്ട്ലെ നകലപുരം എന്ന സ്ഥലത്താണ് തൈക്കാട് അയ്യ ജനിച്ചത്.

2.1800 ലായിരുന്നു തൈക്കാട് അയ്യയുടെ ജനനം.

3.മുത്തുകുമാരൻ രുക്മിണി അമ്മാൾ എന്നിവരുടെ പുത്രനായി ജനിച്ച തൈക്കാട് അയ്യയുടെ യഥാർത്ഥ നാമം സുബ്ബരായ പണിക്കർ എന്നായിരുന്നു.

Vaikunda Swami was also known as:

Name the founder of Samathwa Samajam :