Question:

പ്രാചീന രസതന്ത്രത്തിന് ‘ആല്‍ക്കെമി’ എന്ന പേരു നല്‍കിയത്?

Aചൈനാക്കാര്‍

Bറഷ്യക്കാര്‍

Cഅറബികള്‍

Dഇന്ത്യാക്കാര്‍

Answer:

C. അറബികള്‍

Explanation:

മൊസൊപ്പൊട്ടേമിയയും ഈജിപ്തും ആക്രമിച്ച അറബികൾ പിന്നീട് കെമിയയിൽ ആകൃഷ്ടരായി. അവർ 'അൽ കെമിയ' എന്നാണ് അതിനെ വിളിച്ചത്. ഇതിൽ നിന്ന് 'ആൽക്കെമി'എന്ന പദമുണ്ടായി. എ ഡി എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജാബിർ ഇബ്നു-ഹയ്യാൻ അറബ് ലോകത്തെ ഏറ്റവും പ്രസിദ്ധനായ ആൽക്കെമിസ്റ്റ് ആയിരുന്നു. ഏതു ലോഹത്തെയും സ്വർണ്ണമാക്കാൻ കഴിവുള്ള 'ഫിലോസഫേഴ്സ് സ്റ്റോൺ'എന്നു വിളിക്കപ്പെടുന്ന മാന്ത്രികപ്പൊടി കണ്ടെത്താനുള്ള പരീക്ഷണങ്ങളിൽ അദ്ദേഹം മുഴുകി. തുടർന്ന് നൂറ്റാണ്ടുകളോളം യൂറോപ്പിലും അറബ് ലോകത്തുമൊക്കെ പലരും ഈ ശ്രമം തുടർന്നെങ്കിലും അവരാരും ലക്ഷ്യം കണ്ടില്ല.


Related Questions:

ഹൈഡ്രജൻ ഓക്സിജനിൽ കത്തുമ്പോൾ ജലം ഉണ്ടാകുന്നു എന്ന് കണ്ടെത്തിയത് ആരാണ് ?

ആറ്റം കണ്ടെത്തിയത് ആര്?

  1. ആദ്യത്തെ സർജിക്കൽ ആന്റി സെപ്റ്റിക് എന്നറിയപ്പെടുന്ന ഫീനോൾ രാസപരമായി കാർബോളിക് ആസിഡാണ് 
  2. സൾഫ്യൂരിക് അസിഡിനെക്കാൾ 100 % വീര്യം കൂടുതലുള്ള ആസിഡുകളെയാണ് സൂപ്പർ ആസിഡുകൾ എന്ന് വിളിക്കുന്നത് 
  3. ആസിഡുകൾ ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീല നിറമാക്കും 
  4. ആസിഡിന്റെ സ്വഭാവം കാണിക്കുന്ന ഹൈഡ്രജൻ അയോൺ ഇല്ലാത്ത സംയുക്തമാണ് ലൂയിസ് ആസിഡുകൾ  

ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

റബ്ബറിനെ വൾക്കനൈസേഷൻ നടത്തുവാൻ ഉപയോഗിക്കുന്ന പദാർത്ഥം?

പ്രകാശം തരുന്നത് എന്ന് അർത്ഥം ഉള്ള മൂലകം ?