ഭരണഘടനാപരമായി നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തും നിർബന്ധമായി ഉണ്ടായിരിക്കേണ്ട പരമോന്നത നിയമോദ്യോഗസ്ഥനാണ് അഡ്വക്കേറ്റ് ജനറൽ.
ഇന്ത്യൻ ഭരണഘടന 165-ാം വകുപ്പ് പ്രകാരം ഓരോ സംസ്ഥാനത്തിനും ഓരോ അഡ്വക്കേറ്റ് ജനറൽ ഉണ്ട്.
അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ഗവർണറാണ്.
ഒരു ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാൻ യോഗ്യതയുള്ള വ്യക്തി ആയിരിക്കണം.